ചാള പാവങ്ങളുടെ മീനാണെന്ന് ഷീല… ഒടുവിൽ ഷീലയെക്കൊണ്ട് ചാള കഴിപ്പിച്ച് ബാബുരാജ്…സംഭവം ഇങ്ങനെ…

സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെ തനിക്ക് കോമഡി വേഷങ്ങളും നന്നായി ഇണങ്ങും എന്ന് തെളിയിച്ച നടനാണ് ബാബുരാജ്.  അതുവരെ ആക്ഷനു പ്രധാന്യമുള്ള  വേഷങ്ങള്‍ മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. സോള്‍ട്ട് ആന്ഡ് പേപ്പറില്‍ ഒരു പാചകക്കാരന്‍റെ വേഷമാണ് ബാബു രാജ് അവതരിപ്പിച്ചിരിക്കുന്നത്.

 എന്നാൽ അധികം ആർക്കും അറിയാത്ത ഒരു കാര്യം യഥാർത്ഥ ജീവിതത്തിലും ബാബുരാജ് മികച്ച ഒരു കുക്ക് ആണ് എന്നതാണ്. റെസിപ്പികൾ സ്വന്തമായി തന്നെ  കണ്ടെത്താൻ ശ്രമിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴിതാ താൻ ആഹാരമുണ്ടാക്കിയതിനു ശേഷം ഏറ്റവും നല്ല അഭിപ്രായം പറഞ്ഞ ഒരു സിനിമാ താരത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബാബുരാജ്.  പാചകം ചെയ്ത ഭക്ഷണം കഴിച്ചു നല്ല അഭിപ്രായം പറഞ്ഞ ഒരുപാട് പേരുണ്ടെങ്കിലും നടി ഷീല പറഞ്ഞ ഒരു അഭിപ്രായം എപ്പോഴും ഓർമിക്കുന്നതായി ബാബുരാജ് പറയുന്നു.

Screenshot 512

നടി ഷീല ജീവിതത്തിൽ ഇതുവരെ ചാള കഴിച്ചിട്ടില്ല എന്ന് ബാബുരാജ് പറയുന്നു. ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് താൻ ആഹാരം പാചകം ചെയ്യുന്നുണ്ട് എന്ന് ഷീല പറഞ്ഞപ്പോൾ എന്ത് മീനാണ് എന്ന് തിരക്കി. ചാളയാണ് എന്ന് പറഞ്ഞപ്പോൾ അത് പാവങ്ങളുടെ മീനല്ലേ എന്ന് ഷീല ചോദിച്ചു.

ഷീല വരുന്ന സമയത്ത് പാവങ്ങളുടെ മീനായി കണക്കാക്കിയിരുന്നതാണ് ചാള.  അത് അങ്ങനെയല്ല എന്ന് താന്‍ ഷീലയെ പറഞ്ഞു ധരിപ്പിച്ചുവെന്ന് ബാബുരാജ് പറയുന്നു. അപ്പോൾ സെറ്റിൽ നടൻ ജയറാമും ഷാജോണും ഉണ്ടായിരുന്നു. ഒരു പ്രാവശ്യം കഴിച്ചു നോക്കാൻ പറഞ്ഞ് ചാള കുക്ക് ചെയ്യാൻ പോയി.

അന്നേ ദിവസം വൈകിട്ട് മസാല എല്ലാം പെരട്ടിവെച്ച ചാള നന്നായി കുക്ക് ചെയ്തു. അത് കഴിക്കാൻ ചീഫ് ഗസ്റ്റ് ആയി എത്തിയത് ഷീല ആയിരുന്നു. കപ്പയും മീൻകറിയും വാഴയിലയിൽ വിളമ്പി നൽകി. അന്ന് ആദ്യമായി ഷീല ചാള കഴിച്ചു. ഇത്രയും നല്ലതായിരുന്നോ ചാള എന്ന് ചോദിച്ചു തന്റെ കയ്യിൽ നിന്നും കുറച്ചു കൂടി വാങ്ങി കഴിച്ചു. ഷീലാമ്മയെ ആദ്യമായി ചാള കഴിപ്പിച്ചു എന്ന ക്രെഡിറ്റ് തനിക്ക് അവകാശപ്പെട്ടതാണെന്ന് ബാബുരാജ് പറയുന്നു.