ആ വിവാദം കൂടുതൽ റീച്ച് നേടിത്തന്നു..അന്ന് അതിന്റെ പേരിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായി… തുറന്നു പറഞ്ഞ് നടി ഉമാ നായർ…

മലയാളത്തിലെ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് ഉമാ നായർ. പക്ഷേ ഉമ സമൂഹ മാധ്യമത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് വളരെ വർഷങ്ങൾക്കു മുൻപ് ഇവരുടെ പേരില്‍ ഉയർന്നുവന്ന ഒരു വിവാദത്തെ തുടർന്നാണ്. അന്തരിച്ച നടൻ ജയൻ തന്റെ വല്യച്ഛൻ ആണെന്ന് ഒരു അഭിമുഖത്തിൽ ഉമ പറയുകയുണ്ടായി. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു.  ജയന്റെ അനിയന്റെ മക്കൾ തങ്ങളാണെന്നും ഇതുപോലെ ഒരാൾ കുടുംബത്തിൽ ഇല്ലെന്നും പറഞ്ഞ് സീരിയൽ നടനായ ആദിത്യൻ ജയൻ രംഗത്ത് വന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ ഉമ നായർ അപമാനിക്കപ്പെട്ടു. ഇപ്പോഴിതാ അന്ന് സംഭവിച്ച കാര്യങ്ങളെ കുറിച്ചും ആരോപണങ്ങളെ കുറിച്ചും ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഉമ പ്രതികരിക്കുകയുണ്ടായി.

Screenshot 503

ജയന്റെ ബന്ധുവാണ് താന്‍ എന്ന് പറഞ്ഞതിന്റെ പേരിൽ പല പ്രശ്നങ്ങളും ഉണ്ടായി. അന്ന് വല്ലാതെ വിഷമിച്ചു. പിന്നീട് ആദ്യത്യനുമായി ഈ വിഷയം സംസാരിച്ചു. അങ്ങനെയാണ് ആ വിവാദം അവസാനിച്ചതെന്ന് ഉമ പറയുന്നു. എന്നാൽ ആ വിവാദം മൂലം ഉണ്ടായ ഒരു സന്തോഷം ഉമാനായർ എന്ന പേര് നെറ്റിൽ സെർച്ച് ചെയ്യുമ്പോൾ പെട്ടെന്ന് കാണാൻ കഴിയും എന്നതാണ്. തന്റെ ഈ പ്രശ്നത്തെ വലിയ വാർത്തയാക്കി ഒരുപാട്  പേർ രക്ഷപ്പെട്ടു. ഇത്രയും വര്ഷം ഒരു നടിയായി ജീവിച്ചിരുന്നിട്ടും ഉണ്ടായതിനേക്കാൾ വലിയ റീച്ചാണ് ആ മോശം സംഭവം ഉണ്ടായപ്പോൾ ലഭിച്ചത്.

നെഗറ്റീവ് കാര്യം സംഭവിച്ചപ്പോൾ കൂടുതൽ ആളുകൾ അത് ചർച്ച ചെയ്തു. എല്ലാവർക്കും കൂടുതൽ ഇഷ്ടം നെഗറ്റീവ് കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ വിവാദങ്ങൾ തനിക്ക് നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് ഉമ പറയുന്നു.

അന്നുണ്ടായ എല്ലാ തെറ്റിദ്ധാരണകളും പിന്നീട് പരസ്പരം പറഞ്ഞു തീർത്തു. ഇപ്പോൾ വളരെ നന്നായിട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ആ സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താനോ പഴിചാരനോ ഒരുക്കമല്ല. പക്ഷേ നാട്ടുകാർക്ക് ഇപ്പോഴും അത് വലിയ പ്രശ്നമാണ്. ഇതിനെയൊക്കെ എന്ത് കഷ്ടം എന്നല്ലാതെ എന്ത് പറയാനാണെന്ന് ഉമ ചോദിക്കുന്നു.