ഒരുകാലത്ത് മലയാള സിനിമയിലെ യുവാക്കളുടെ പ്രിയപ്പെട്ട താരം ആയിരുന്നു റഹ്മാൻ. യുവാക്കളുടെ ഹരമായിരുന്നു റഹ്മാൻ. അതുകൊണ്ടുതന്നെ പല നടിമാരുടെയും പേര് ചേർത്ത് റഹ്മാനെ കുറിച്ച് ഗോസിപ്പുകൾ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരിയ്ക്കലും ഒരു പരസ്യ പ്രതികരണത്തിന് റഹ്മാന് തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായ പ്രണയത്തെ കുറിച്ചും പ്രണയ നഷ്ടത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ മനസ്സ് തുറന്നത്.
ഒരു നടിയുമായി തനിക്ക് കടുത്ത പ്രണയം ഉണ്ടായിരുന്നു എന്ന് റഹ്മാൻ പറയുന്നു. രണ്ടാൾക്കും ആ പ്രണയത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നു. എന്നാൽ പിന്നീട് പല കാരണങ്ങൾ പറഞ്ഞു ആ ബന്ധം ബ്രേക്ക് ആവുക ആയിരുന്നു. അവർ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിരുന്നു എങ്കിൽ ഇപ്പോള്‍ തന്റെ ഭാര്യ ആയ മെഹറുനിസ്സയെ തനിക്ക് കിട്ടില്ലായിരുന്നു എന്ന് റഹ്മാൻ പറയുന്നു.
താൻ വിവാഹം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്ന സ്ത്രീക്ക് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. അവർ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് കരിയറിനു മാത്രം ആയിരുന്നു. കരിയറിന്റെ പേരിൽ അവർ ആ ബന്ധത്തിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. അത് വല്ലാതെ വിഷമിപ്പിച്ചു. ശരിക്കും സിനിമയിൽ കാണുന്നതു പോലെ വിഷാദ അവസ്ഥയിലേക്ക് പോയി. വിവാഹം പോലും വേണ്ട എന്ന മാനസികാവസ്ഥയിലേക്ക് എത്തി. ആ പ്രണയം അത്രത്തോളം സ്വാധീനിച്ചിരുന്നു. പിന്നീടാണ് മെഹറുനിസ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതെന്ന് റഹ്മാൻ പറയുന്നു.