ഇന്ത്യയിലെ അറിയപ്പെടുന്ന നടിയാണ് നോറ ഫത്തേഹി. നോറ മൊറോക്കൻ – കനേഡിയൻ നർത്തകിയും, മോഡലും, നിരവധി ആരാധകരുള്ള അഭിനേത്രിയുമാണ്. റോറർ : ടൈഗേർസ് ഓഫ് സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത് . ടെംപർ, ബാഹുബലി, കിക്ക് 2 എന്നീ ചിത്രങ്ങളിലെ ഐറ്റം നമ്പറുകളിലെ പ്രകടനത്തിന്റെ പേരില്‍ അവര്‍ നിരവധി ആരാധകരെ നേടിയെടുത്തു. ഡബിൾ ബാരൽ എന്ന മലയാള ചിത്രത്തിലും നോറാഹ് അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്നോട് മോശമായി പെരുമാറിയതിന്റെ പേരിൽ ഒരു പ്രമുഖ നടന്റെ കരണത്തടിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് നോറാഹ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് നടനിൽ നിന്നും ഉണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്. പക്ഷേ ഈ നടന് ആരാണെന്ന് തുറന്നു പറയാന്‍ അവര്‍ തയ്യാറായില്ല.
ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ബംഗ്ലാദേശിൽ പോയപ്പോഴാണ് തനിക്ക് മോശം അനുഭവം ഉണ്ടായത് എന്ന് നോറ പറയുന്നു. ബംഗ്ലാദേശി വച്ച് നടൻ തന്നോട് വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് അവര്‍ പറയുന്നു. അപ്പോള്‍ അയാൾ കയറി പിടിക്കാൻ ശ്രമിച്ചു. മോശമായ രീതിയിലാണ് അദ്ദേഹം അപ്പോള്‍ പെരുമാറിയത്. അത് ഒട്ടും ക്ഷമിക്കവുന്നതിനും അപ്പുറമായിരുന്നു. താന്‍ അപ്പോൾ അയാളുടെ കരണത്ത് അടിച്ചു. ഉടന്‍ അയാളും തിരിച്ചടിച്ചു. താൻ അവനെ വീണ്ടും അടിച്ചു. വല്ലാതെ ദേഷ്യം വന്നു. അവന്റെ മുടിയിലും മുഖത്തും നഖം കൊണ്ടു വരഞ്ഞു. അങ്ങോട്ട് ഇങ്ങോട്ടും വലിയ അടിയായി. ബൂട്ടിട്ട് തൊഴിച്ചു. ഒടുവിൽ സംവിധായകൻ ഇടപെട്ടാണ് തങ്ങളെ രണ്ടു പേരെയും പിടിച്ചു മാറ്റിയതെന്ന് നൊറഹ് പറയുന്നു.