ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 68 കാര്‍ വഴി താനൂർ സ്വദേശിയായ റാഷിദയും ഭർത്താവ് നിഷാദും കൂടി തട്ടിയെടുത്തത് 23 ലക്ഷം രൂപയാണ്. ഇരിങ്ങാവൂർ സ്വദേശിയായ 68 കാരനില്‍ നിന്നുമാണ് ബ്ലോഗർ ദമ്പതികൾ പണം കവർന്നത്. ഇവര്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ചെറിയ ഇരട്ടക്കുട്ടികൾ ഉള്ളതുകൊണ്ട് ഹാഷിദയെ പിന്നീട് പോലീസ് ജാമ്യത്തില്‍ വിട്ടയക്കുക ആയിരുന്നു.
68 കാരനുമായി ഹാഷിത പരിചയപ്പെടുന്നത് Instagram വഴിയാണ്. ഹാഷിദ ത്തന്നെയാണ് ഇയാളെ നിർബന്ധിച്ച് ആലുവയിൽ ഉള്ള ഫ്ലാറ്റിൽ എത്തിക്കുന്നത്. ഹാഷിദയും ഭർത്താവും ചേർന്ന് ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈല്‍ ഫോണില്‍ പകർത്തി. ഇതിന് ശേഷം നിരവധി തവണ ഇയാളില്‍ നിന്നും പല ആവശ്യങ്ങള്‍ പറഞ്ഞ് പണം വാങ്ങി. പണം നല്കത്തെ വന്നതോടെ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി 68 കാരനില്‍ നിന്നും പണം കവരുക ആയിരുന്നു. പല ആവൃർത്തി പണം നൽകിയിട്ടും ഭീഷണിപ്പെടുത്തുന്നത് തുടർന്നതോടെയാണ് ഇയാൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.
അതേ സമയം തന്റെ ഭർത്താവ് ബന്ധം അറിഞ്ഞാലും കുഴപ്പമില്ല എന്ന് പറഞ്ഞാണ് ഷഹിദ 68 കാരനെ തന്റെ ഇംഗിതങ്ങൾക്ക് ഉപയോഗിച്ചത്. പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന പണത്തിൽ കുറവ് വന്നതോടെ വീട്ടുകാരാണ് ഇതേക്കുറിച്ച് തിരക്കിയത്. അപ്പോഴാണ് ഇയാള്‍ സംഭവം വീട്ടുകാരോട് പറഞ്ഞത്. തൂടര്‍ന്ന് വീട്ടുകാരാണ് പരാതിയുമായി പോലീസിൽ സമീപിച്ചത്.
ഭാര്യയുമായി വഴിവിട്ട ബന്ധം പുലർത്തുന്നതിന് എല്ലാ വിധ സഹായവും ചെയ്തു കൊടുത്തത് ഭർത്താവ് നിഷാദ് ആയിരുന്നു. 68 കാരൻ ഭാര്യയുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങൾ എല്ലാം തന്നെ ഇയാൾ മൊബൈൽ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചു . ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് 68 കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയത്.