മലയാളത്തിലെ കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട രണ്ട് താര ദമ്പതികൾ ആണ് അമൃത വർണ്ണനും ഭർത്താവ് പ്രശാന്ത്. കുടുംബ പ്രേക്ഷകർക്കിടയിൽ അമൃതയ്ക്ക് വലിയ പിന്തുണയാണ് ഉള്ളത്. താനും ഭർത്താവും തമ്മിൽ ഇടയ്ക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് തുറന്നു പറയുകയാണ് അമൃത.
മൊബൈലിൽ വല്ലാതെ അഡിക്റ്റ് ആവുമ്പോൾ പൊതുവായി ചെയ്യേണ്ട പല കാര്യങ്ങളും മറന്നു പോകാറുണ്ടെന്ന് അമൃത പറയുന്നു. വീട്ടിൽ ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു അതിഥി എത്തുകയാണെങ്കിൽ ടിവി ഓഫ് ചെയ്ത് അതിഥിയെ സ്വീകരിക്കണമെന്ന് അമൃത പറയുന്നു. ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അതിഥി പോകുന്നത് വരെ ഫോൺ ഉപയോഗിക്കുന്നത് നിർത്തണം. അല്ലാതെ അതിഥിയെ ശ്രദ്ധിക്കാതെ ഫോണിൽ നോക്കിയിരിക്കുന്നത് അവരെ ഇൻസൾട്ട് ചെയ്യുന്നതിന് തുല്യമാണ്. ഒരാൾ ഫോൺ എടുക്കുമ്പോൾ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ പലതും മറന്നുപോകുമെന്ന് അമൃത പറയുന്നു. നമ്മുടെ സമൂഹത്തിൽ ഭാര്യക്കും ഭർത്താവിനും ഇടയിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാകാനുള്ള കാരണം മൊബൈൽ ഫോൺ ആണ്.
ആവശ്യത്തിന് മാത്രം മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന വ്യക്തിയാണ് താൻ. ഒന്നും ചെയ്യാനില്ലെന്നും ഫ്രീയാണെന്ന് തോന്നുമ്പോഴാണ് മൊബൈൽ ഫോൺ സാധാരണ ഉപയോഗിക്കാറുള്ളത്. ഭാര്യയും ഭർത്താവും ഫോണിൽ നോക്കിയിരുന്നാൽ എങ്ങനെയാണ് ജീവിതം മുന്നോട്ടു പോകുന്നതെന്ന് അമൃത ചോദിക്കുന്നു. ഫോണിൽ നോക്കിയിരിക്കുന്നത് കൊണ്ടാണ് ഭാര്യക്കും ഭർത്താവിനും ഇടയിലുള്ള സംസാരം കുറയുന്നത്. ഇരുവർക്കും ഇടയിലെ ബോണ്ടിങ്ങിന് ഇത് പ്രതികൂലമായി ബാധിക്കും. ഫോൺ ആവശ്യത്തിനു മാത്രം ഉപയോഗിക്കണം. തനിക്കും ഭർത്താവിനും ഇടയിൽ പ്രശ്നമുണ്ടാകാനുള്ള പ്രധാന കാരണം ഫോൺ ആണെന്നും അമൃത പറയുന്നു.