ജയഭാരതിയെയും സത്താറിനെയും കുറിച്ച് ഇബ്രാഹീം കുട്ടി പറയുന്നു..

ഒരു കാലത്ത് മലയാളത്തില്‍ നിറഞ്ഞു നിന്ന നായിക നടിമാരില്‍ സെമി ഗ്ലാമര്‍ വേഷങ്ങള്‍ അവതരിപ്പിച്ച് കാഴ്ച്ചക്കാരുടെ ഹൃദയത്തില്‍ ഇടം നേടിയ നടി ആയിരുന്നു ജയഭാരതി. ലക്ഷ്മി ഭാരതി ഏലിയാസ് എന്നാണ് യഥാര്‍ത്ഥ പേര്. പതിനഞ്ചാമത്തെ വയസ്സില്‍ സിനിമാ ജീവിതം ആരംഭിച്ച ഇവര്‍ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം 2 തവണ സ്വന്തമാക്കിയിട്ടുണ്ട് .

അക്കാലത്തെ എല്ലാ സൂപ്പര്‍ താരങ്ങളുടെയും നായിക പദവി അലങ്കരിച്ച ജയഭാരതിയുടെ കലാജീവിതം എല്ലാ അര്‍ത്ഥത്തിലും ഒരു സംപൂര്‍ണ വിജയം ആയിരുന്നു. അസൂയാവഹമായ സിനിമാ സപര്യയില്‍ ഒരുകാലത്തും അവസ്സരങ്ങളുടെ ദൌര്‍ലഭ്യം മൂലം മാറ്റി പിന്‍വലിയേണ്ടി വന്നിട്ടില്ല ജയഭാരതിക്ക് . തിരശീലക്ക് മുന്നില്‍ ഇടവേളകള്‍ ഇല്ലാതെ നിറഞ്ഞു നില്‍ക്കന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം ചില നായിക നടിമാരില്‍ ഒരാള്‍ ആയിരുന്നു അവര്‍. ഒരു മികച്ച നര്‍ത്തകി കൂടി ആയ ജയഭാരതി മിനി സ്ക്രീനിലും തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഇവരുടെ പ്രൊഫഷണല്‍ ജീവിതം പോലെ അത്ര സുഗമവും സുതാര്യവും ആയിരുന്നില്ല സ്വകാര്യ ജീവിതം. ഹാരി പോത്തന്‍ എന്ന നിര്‍മാതാവിനെ ആണ് ഇവര്‍ വിവാഹം കഴിച്ചതു . ഹാരി പോത്തന്‍ അറിയപ്പെട്ടിരുന്നത് ഹരീ പോത്തന്‍ എന്ന പേരിലായിരുന്നു.

മലയാളത്തിലെ അറിയപ്പെടുന്ന നിര്‍മാതാക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഹരീ പോത്തന്‍ ജയഭാരതിയെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം അധിക നാള്‍ നീണ്ടു പോയില്ല. 1974 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. പിന്നീടാണ് പ്രശസ്ത നടനായ സത്താറുമൊത്തുള്ള വിവാഹം നടക്കുന്നത്.

എന്നാല്‍ 1987ല്‍ ആ ബന്ധവും അവസ്സാനിച്ചു. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകന്‍ ഉണ്ട്. കൃഷ് സത്താര്‍ . ബന്ധം വേര്‍പെടുത്തിയെങ്കിലും ഇവര്‍ തമ്മില്‍ ഉള്ള സൌഹൃദം തുടര്‍ന്നു പോന്നിരുന്നു എന്ന് ജയഭാരതിയെയും സത്താറിനെയും കുറിച്ച് പ്രശസ്ത നടനായ ഇബ്രാഹീം കുട്ടി ഈ അടുത്ത കാലത്ത് പറയുകയുണ്ടായി.

ജയഭാരതിയും സത്താറും രണ്ട് വ്യത്യസ്ഥ ജീവിത സാഹചര്യത്തില്‍ വളര്‍ന്ന വ്യക്തികള്‍ ആയിരുന്നെന്നും ഒരുപക്ഷേ അതാകാം ആ ബന്ധത്തില്‍ വീണ വിള്ളലിന് കാരണം. പരസ്പരം പിരിഞ്ഞിട്ടും പിരിയാതെ ജീവിച്ച രണ്ട് വ്യക്തികളായിരുന്നു അവര്‍ എന്നും അദ്ദേഹം ഓര്‍ക്കുന്നു.

Leave a Reply

Your email address will not be published.