വിവാഹം കഴിക്കാൻ എനിക്ക് പേടിയാണ്, ചിമ്പു ഇങ്ങനെ പറയുന്നതിന് പിന്നിലെ വിചിത്രമായ കരണമിതാണ്…

ഒരുകാലത്ത് തമിഴ് സിനിമയിൽ ലിറ്റിൽ സൂപ്പർസ്റ്റാർ എന്നു പേരെടുത്ത നടനാണ് ചിമ്പു. സിനിമാ ജീവിതം പോലെ തന്നെ ചിമ്പുവിന്റെ വ്യക്തി ജീവിതവും വലിയ വാർത്തകൾ ആയിട്ടുണ്ട്. ചിമ്പുവിന്റെ പേരിനൊപ്പം ചേർത്ത് നിരവധി നടിമാരുടെ പേരുകൾ ചെര്‍ത്തു പാപ്പരാസകൾ വാര്‍ത്തകള്‍ പടച്ചു വിട്ടിട്ടുണ്ട്. നയൻതാര ഹൻസിക തുടങ്ങിയ താരങ്ങളുമായുള്ള ചിംമ്പുവിന്റെ പ്രണയവും  ബ്രേക്കപ്പുമൊക്കെ സോഷ്യൽ മീഡിയ വലിയ തോതില്‍ കൊണ്ടാടി. നയൻതാരയുടെയും ചെമ്പുവിന്റെയും സ്വകാര്യ ചിത്രങ്ങൾ പുറത്തു വന്നത് വലിയ വിവാദമായി മാറി. ഇപ്പോൾ ചെമ്പുവിനു 39 വയസ്സാണ് പ്രായം. ഗോസ്സിപ്പുകള്‍ അനവധി പ്രചരിക്കുന്നുണ്ടെങ്കിലും  ചിമ്പു ഇപ്പോഴും അവിവാഹിതനായി തന്നെ തുടരുകയാണ്. എന്തുകൊണ്ടാണ് താൻ അവിവാഹിതനായി തുടരുന്നത് എന്ന് ചിമ്പു അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. വിവാഹവുമായി ബന്ധപ്പെട്ട തൻറെ ചിന്താഗതി എന്താണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

Screenshot 434

19 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ മുതൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ കേൾക്കുന്നുണ്ടെന്ന് ചിമ്പു പറയുന്നു. അന്നുമുതൽ തന്നെ ഒപ്പം അഭിനയിക്കുന്ന നടിമാരും താനുമായി പ്രണയത്തിനാണ് എന്ന തരത്തിൽ നിരവധി ക്രോസിപ്പുകൾ പ്രചരിച്ചിട്ടുണ്ട്. പല ചോദ്യങ്ങളും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. എല്ലാ മാതാപിതാക്കളെയും പോലെ  മകന്‍  വിവാഹം കഴിച്ചു കാണണമെന്ന് തൻറെ അച്ഛനും അമ്മയ്ക്കും വലിയ ആഗ്രഹമുണ്ട്. എന്നാൽ വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ വല്ലാത്ത ഭയമാണ് തനിക്കെന്ന് ചിമ്പു  പറയുന്നു.

പെട്ടെന്ന് ഒരു വിവാഹം കഴിച്ച് പിന്നീട് അഭിപ്രായ വ്യത്യാസമുണ്ടായി വിവാഹമോചനം ഉണ്ടാകുമോ എന്ന പേടി വല്ലാതെ ഉണ്ട്. അതുകൊണ്ടാണ് വിവാഹം  ബോധപൂർവ്വം മാറ്റിവയ്ക്കുന്നത്. ജീവിതത്തിൽ ശരിയായ ഒരു പങ്കാളി വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു. അതുവരെ താൻ കാത്തിരിക്കാൻ ഒരുക്കം ആണെന്ന് ചിമ്പു കൂട്ടിച്ചേര്‍ത്തു.