ഏഴ് വര്‍ഷങ്ങള്‍ക്ക് മുൻപ് വിവാഹ മോചനം നേടിയ രഞ്ചിത്തുമായി വീണ്ടും ഒന്നിച്ച് പ്രിയാ രാമന്‍

1993 ല്‍ പുറത്തിറങ്ങിയ സൈന്യം എന്ന ചിത്രത്തിലെ ശ്രദ്ധ കൌള്‍ എന്ന കഥാപാത്രത്തിന് ലഭിച്ച എന്‍ട്രി ഇന്നും മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. ഒരു പക്ഷേ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കു പോലും ജോഷി സംവിധാനം ആ ചിത്രത്തില്‍ അത്തരം ഒരു എന്‍ട്രി ലഭിച്ചില്ലന്നുള്ളതാണ് വാസ്തവം. മലയാളികള്‍ മനസ്സിലേറ്റുന്ന ആദ്യത്തെ മോഡേണ്‍ ഗേള്‍ പ്രിയ രാമനല്ലാതെ മാറ്റാരാണു.

സൈന്യത്തിന് ശേഷം പിന്നേയും എത്രയെത്ര കഥാപത്രങ്ങള്‍. മറക്കാനാകുമോ ആറാം തമ്പുരാനിലേ നയന്‍ താര ദേവനെ. ഉണ്ണി മായയുടെ മനസ്സിലേക്ക് കനല്‍ കോരിയിട്ട സുന്ദരിയെ. മലയാളവും തമിഴും തുടങ്ങി പ്രിയാ രാമന്‍ നിറഞ്ഞു നില്‍ക്കാത്ത സൌത്ത് ഇന്ത്യൻ ഭാഷകള്‍ അക്കാലത്ത് വിരളം ആയിരുന്നു. പ്രഫഷണല്‍ ജീവിതത്തിലെ നേട്ടങ്ങള്‍ പോലെ വ്യക്തി ജീവിതത്തില്‍ ഇവര്‍ക്ക് അത്ര കണ്ട് ശോഭിക്കാനായില്ല എന്ന് വേണം കരുതാന്‍.

1999 ല്‍ ആണ് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ രഞ്ചിത്തിനെ ഇവര്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ കുടുമ്പജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മൂലം 2014 ല്‍ ഇവര്‍ രണ്ടും രണ്ട് വഴിക്ക് പിരിഞ്ഞു . എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാർത്തകൾ ആരാധകര്‍ക്ക് സന്തോഷവും ഒപ്പം പ്രതീക്ഷക്കും വക നല്‍കുന്നവയാണ് .

രഞ്ചിത്തും പ്രിയ രാമനും ഇപ്പോള്‍ ഒരുമിച്ചണെന്നാണ് തമിഴ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസ്സം പ്രിയക്കൊപ്പമുള്ള ചിത്രങ്ങള്‍ രഞ്ചിത്ത് പങ്ക് വച്ചിരുന്നു. ഇവരുടെ 22ആം വിവാഹ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ഇനീ തങ്ങള്‍ ഒരുമിച്ചാണ് ജീവിക്കുന്നത് എന്ന വിവരം ഇവര്‍ ആരാധകര്‍ക്കായി പങ്ക് വച്ചത്.

മറ്റൊരു വീഡിയോയില്‍ തന്‍റെ ഭര്‍ത്താവാണ് രഞ്ചിത്തെന്നു പ്രിയ രാമന്‍ പറയുന്നു. ഇവര്‍ക്ക് 2 ആണ്‍മക്കളും ഉണ്ട്. പ്രിയാ രാമാനുമായുള്ള വിവാഹ മോചനശേഷം രഞ്ചിത്ത് നടി രാഗസുധയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഒരു വര്ഷത്തിനപ്പുറം ഈ ബന്ധം നീണ്ട് പോയില്ല.

Leave a Reply

Your email address will not be published.