സിനിമയിൽ അസൂയ വച്ചുപുലർത്തുന്നവർ നടന്മാരാണെന്ന് നടി നിത്യ മേനോൻ. നടിമാർ മിക്കപ്പോഴും പരസ്പരം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ്. അസൂയ നിറഞ്ഞ പെരുമാറ്റം നേടേണ്ടി വന്നിട്ടുള്ളത് നടന്മാരിൽ നിന്നുമാണ്. തന്റെ ഏറ്റവും പുതിയ വണ്ടർ വുമൺ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നിത്യ മേനോന് ഇത്തരം ഒരു അഭിപ്രായം പങ്കുവെച്ചത്.
നിത്യയുടെ അഭിപ്രായത്തിൽ നടിമാരിൽ നിന്നും അസൂയ നിറഞ്ഞ പെരുമാറ്റം ഒരിക്കൽ പോലും ഉണ്ടായിട്ടില്ല. എല്ലായ്പ്പോഴും നടിമാർ പരസ്പരം അംഗീകരിച്ചും പ്രോത്സാഹിപ്പിച്ചും ആണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. സിനിമ ഫീൽഡിൽ നടിമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ മറ്റുള്ള നടിമാർക്ക് വളരെ വേഗം മനസ്സിലാകുമെന്ന് നിത്യ അവകാശപ്പെടുന്നു. അതേ സമയം നടൻമാർക്ക് ഇതിനെക്കുറിച്ച് യാതൊരു വിധത്തിലുള്ള ധാരണയുമില്ല. കാരണം അവർ നടിമാര്‍ കടന്നു പോയിട്ടുള്ള തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുള്ളവരല്ലന്നു നിത്യ മേനോന് അഭിപ്രായപ്പെട്ടു.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നിത്യ മേനോൻ, പാർവതി തിരുവോത്ത്,പത്മപ്രിയ , സയനോര ഫിലിപ്പ് എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വിമണ്‍ എന്ന ചിത്രം സോണി ലീവിലൂടെ റിലീസ് ചെയ്തത്. ഒരുകൂട്ടം ഗർഭിണികൾ ഒരു സ്ഥലത്ത് ഗർഭകാല ക്ലാസുകൾക്ക് എത്തുന്നതും അവർക്കിടയിൽ വളരെ വിപുലമായ ഒരു സൗഹൃദം രൂപപ്പെടുന്നതുമാണ് ഈ ചിത്രത്തിൻറെ പ്രമേയം.
ചിത്രത്തിന് പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചില്ല. ശരാശരിയിലും താഴെ നിലവാരം പുലർത്തുന്ന ചിത്രമായിപ്പോയി വണ്ടർ വുമൺ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. ഒരു ഷോർട്ട് ഫിലിമിന്റെ കഥ വലിച്ചു നീട്ടി സിനിമ ആക്കിയത് പോലെയുണ്ട് എന്നാണ് ചിലർ കുറിച്ചത്.