ഇൻസ്റ്റാഗ്രാമിൽ പുത്തന്‍ ചിത്രങ്ങള്‍ പങ്ക് വച്ച് ഋതു മന്ത്ര

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളില്‍ ഒന്നായ ബിഗ് ബോസ്സ് വ്യത്യസ്ഥരായ മത്സരാർത്ഥികളെ കൊണ്ട് സമ്പന്നമാണ്. വിജയിക്കുന്നവരോടൊപ്പം തന്നെ പങ്കെടുക്കുന്നവര്‍ക്കും ഈ മത്സരം ഒരു വഴിത്തിരിവാണ്. വിജയികളോടൊപ്പം മികച്ച പെര്‍ഫൊര്‍മേര്‍സ്സും ഇതിലൂടെ നേട്ടം കൊയ്യുന്നു.

സമൂഹത്തില്‍ ഇവര്‍ക്ക് വ്യക്തികള്‍ എന്ന നിലയില്‍ അനിഷേധ്യമായ സ്ഥാനവും ലഭിക്കുന്നു. എന്നാല്‍ മറ്റ് ചിലരുടെ ഇമേജ് തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെടുവാനും ഇത് കാരണം ആവുകയും ചെയ്യുന്നു. സീസ്സണ്‍ 2 ല്‍ മികച്ച പേരോട് കൂടി ഹൌസ്സിലേക്ക് പോയ പലരും തിരിച്ചിറങ്ങിയത് അവരുടെ കരിയറിലെ തന്നെ ഏറ്റവും മോശം ഇമേജുമായിട്ടായിരുന്നു.

മഞ്ചു പത്രൊസ്, ബഡായി ആര്യ, ഫുക്രൂ, മുതലായവരൊക്കെ അതിന് ഉദാഹരണം ആണ്. ഇവരൊക്കെ മടങ്ങി വന്നപ്പോള്‍ നേരിടേണ്ടി വന്നത് ഒട്ടനവധി ആരോപണങ്ങളാണ്. വ്യക്തി ഹത്യ വേറേ. അതേ സമയം വിമര്‍ശനങ്ങള്‍ ഏറെ ഏറ്റു വാങ്ങുമെന്ന് കരുതിയ രജിത് കുമാര്‍ ഒരു വലിയ ആരാധക വൃന്തത്തെ സൃഷ്ടിക്കുകയും ചെയ്തു.

സീസ്സണ്‍ 1 ലൂടെ പേര്‍ലിയുടെ ജീവിതം തന്നെ മാറി മറിഞ്ഞു. വിന്നറായ സാബുമോനെക്കാള്‍ പേരും പ്രശസ്തിയും പേർളിയുടെ ലഭിക്കുകയും ചെയ്തു. ശ്രീനിഷ് അരവിന്ത് എന്ന മറ്റൊരു കണ്ടസ്റ്റന്‍റിനെ അവര്‍ ഈ ഷോയില്‍ നിന്നും കണ്ടെത്തി വിവാഹം കഴിക്കുകയും ചെയ്തു.

അത്തരത്തില്‍ മൂന്നാം സീസണില്‍ ഏറെ നേട്ടം ഉണ്ടാക്കിയ ഒരാളായിരുന്നു ഋതു മന്ത്ര. ബിഗ്ഗ് ബോസ്സില്‍ നിന്നും മടങ്ങി എത്തിയ ഇവര്‍ക്ക് മുൻപ് ഉണ്ടായിരുന്നതിനെക്കാള്‍ ആരാധകര്‍ ഒരുപാട് വര്‍ദ്ധിക്കുകയും അതിലൂടെ പുതിയ ഒരു കരിയര്‍ തന്നെ തുറന്നു കിട്ടുകയും ചെയ്തു.

കണ്ണൂര്‍ സ്വദേശി ആയ ഇവര്‍ വിമര്‍ശകരെക്കാളേറെ ആരാധകരെ സൃഷ്ടിച്ചു എന്നത് നിസ്സംശയം പറയാം. ഇന്‍സ്റ്റഗ്രാമിലെ അവരുടെ ഫോളോവേര്‍സിന്റെ എണ്ണം നോക്കിയാല്‍ തന്നെ ഇത് മനസ്സിലാക്കാവുന്നതെ ഉള്ളൂ. വര്‍ധിച്ചു വരുന്ന ആരാധകര്‍ക്കായി അവര്‍ കഴിഞ്ഞ ദിവസ്സം സമൂഹ മാധ്യമങ്ങളില്‍ കുറച്ചധികം ചിത്രങ്ങള്‍ പങ്ക് വച്ചിരുന്നു. ഇവയൊക്കെയും നിരവധി അഭിനന്ദങ്ങൾ ഏറ്റു വാങ്ങാന്‍ കാരണം ആയി.

Leave a Reply

Your email address will not be published.