മാപ്പ്..മാപ്പ്…മാപ്പ്… കോടതിയുടെ മുന്നിലെത്തിയപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി… മാപ്പപേക്ഷിച്ച് ബൈജു കൊട്ടാരക്കര….

ഒടുവിൽ സംവിധായകൻ ബൈജു കൊട്ടാരക്കരക്കെതിരായ കോടതി അലക്ഷ്യ കേസ് ഹൈക്കോടതി ഒത്തു തീർപ്പാക്കി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തി എന്ന് കാണിച്ചാണ് ബൈജുവിനെതിരെ കോടതി കേസ് എടുത്തത്. ഈ കേസ്സിലാണ് ഇപ്പോൾ ബൈജു കൊട്ടാരക്കര കോടതിയിൽ നേരിട്ടെത്തി മാപ്പ് പറഞ്ഞത്. ഇതോടെ കേസ്സിന്റെ തുടര്‍ നടപടികൾ ഡിവിഷൻ അവസാനിപ്പിച്ചു.

നേരത്തെ കോടതിയില്‍ ഹാജരാകാൻ രണ്ട് പ്രാവശ്യം അറിയിച്ചിട്ടും ബൈജു കൊട്ടാരക്കര അതിന് തയ്യാറായില്ല. കോടതിയുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകും എന്ന് മുന്നറിയിപ്പ് വന്നതോടെയാണ് ബൈജു കോടതിയില്‍ എത്തി മാപ്പപേക്ഷിച്ചത്.

Screenshot 422

കേസ് പരിഗണിക്കുന്നതിനിടെ ബൈജു കൊട്ടാരക്കരയുടെ ഫോൺ കോടതിയിൽ വച്ച് ഉച്ചത്തിൽ റിംഗ് ചെയ്തു. ഇതിൽ ജഡ്ജി നീരസം പ്രകടിപ്പിച്ചു. എന്നാൽ മറ്റു  നടപടിയിലേക്ക് കോടതി കടന്നില്ല. ജനശ്രദ്ധ നേടുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങൾ അല്ല ചെയ്യേണ്ടതെന്ന് കോടതി കൊട്ടാരക്കരക്കു  മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾക്ക് കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ വേണ്ടിയാണോ ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്ത് വരുന്നത് എന്ന് കോടതി അദ്ദേഹത്തോട് ചോദിച്ചു.

മലയാളത്തിലെ ഒരു സ്വകാര്യ ചാനലിലെ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയാണ് വിചാരണ നടത്തുന്ന ജഡ്ജിക്ക് കഴിവില്ല എന്ന പരാമർശം അദ്ദേഹം നടത്തിയത്. ഇതിനെതിരെയാണ് ബൈജു കൊട്ടാരക്കര ക്കെതിരെ കോടതി സ്വമേധയാ  കേസ് എടുത്തത്. കോടതിയിൽ നേരിട്ട് ഹാജരായ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു. ജഡ്ജി അധിക്ഷേപിക്കുകയായിരുന്നില്ല ഉദ്ദേശ്യം എന്നും സംവിധായകൻ വ്യക്തമാക്കി. പിന്നീട് വിവാദ പരാമർശം നടത്തിയ അതേ ചാനലിൽ ഇരുന്നു കൊണ്ട് ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറയുകയും ചെയ്തു.