”ഇങ്ങനെയും സാരി ഉടുക്കാം” ”ഇതിലും ഭേദം ഉടുക്കാതിരിക്കുന്നതായിരുന്നു നല്ലത്” ബിയാസ് ബാനര്‍ജിയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ഇതൊക്കെ തന്നെ പറയും.

ഇന്‍സ്റ്റഗ്രാം മോഡല്‍സ്സിനെ തട്ടി നടക്കാന്‍ പറ്റാത്ത സ്ഥിതി ആയി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല. പ്രതിദിനം ഈ സോഷ്യല്‍ മീഡിയ ഫ്ലാറ്റ് ഫോമിലൂടെ പുറത്തു വരുന്ന ചിത്രങ്ങള്‍ എണ്ണമറ്റവയാണ്. ഒരുകാലത്ത് മിമിക്രി അല്ലങ്കില്‍ നാടകം എന്ന കലാരൂപം ആയിരുന്നു സിനിമയില്‍ എത്താനുള്ള കുറുക്ക് വഴി എങ്കില്‍ ഇന്ന് സമൂഹ മാധ്യമങ്ങള്‍ ആ സ്ഥാനം പാടേ കവര്‍ന്നു എന്ന് വേണം കരുതാന്‍.

സിനിമാ ലോകത്തേക്കുള്ള സൂപ്പര്‍ ലൂപ്പാണ് ഇന്ന് പലര്‍ക്കും മോഡലിങ്. വെള്ളിത്തിരയിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ സംവിധായകരും നിര്‍മാതാക്കളും പോലും പ്രതീക്ഷ അര്‍പ്പിക്കുന്നത് സമൂഹ മാധ്യമങ്ങളെയാണ്. ഇതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് ആകട്ടെ ഇന്‍സ്റ്റഗ്രാമും.

സ്ത്രീ സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ തന്നെ ഉടച്ചു വാര്‍ക്കപ്പെട്ടിരിക്കുന്ന ഒരു കാലമാണ് ഇത്. സ്ലിം ബ്യൂട്ടി എന്ന കണ്‍സപ്റ്റ് തന്നെ തിരുത്തി എഴുതപ്പെട്ടു എന്ന് പറയുന്നതാവും ശരി. സൈസ് പ്ലസ് സുന്ദരികള്‍ അവരുടേതായ സ്ഥാനം ഈ ഇന്‍റസ്ട്രിയില്‍ കണ്ടെത്തി കഴിഞ്ഞു.

ഫോട്ടോ ഷൂട്ടുകള്‍ മാത്രമല്ല വിവാഹ ഫോട്ടോ ഷൂട്ടുമായി ബന്ധപ്പെട്ട സേവ് ദ ഡേറ്റുകള്‍ പോലും ഇന്ന് പുത്തന്‍ ചലച്ചിത്രങ്ങളുടെ പോസ്റ്ററുകള്‍ പോലെ വ്യത്യസ്തങ്ങളാണ്. ശ്രദ്ധ നേടുക എന്നത് മാത്രമാണ് പലരുടേയും ഉന്നം. അല്‍പ്പ വസ്ത്ര ധാരികളായ വിദേശ മോഡലുകളൊക്കെ പഴംകഥ ആയി. നിരവധി ഇന്‍ഡ്യന്‍ മോഡല്‍സിനെക്കൊണ്ട് സമ്പന്നമാണ് ഇന്ന് ഇന്‍ഡ്യന്‍ മോഡലിങ് രംഗം.

ഇവര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ബംഗാളി മോഡലാണ് ബിയാസ് ബാനര്‍ജി. ഒന്നരലക്ഷത്തിലേറെ ഫോളോവേര്‍സ് ഇവര്‍ക്ക് ഇന്സ്ടഗ്രാമില്‍ മാത്രം ഉണ്ട്. ട്രാക്കിങ്ങും ട്രാവലിങ്ങും ഏറെ ഇഷ്ടപ്പെടുന്ന ഈ ബംഗാളി സുന്ദരിയുടെ ചിത്രങ്ങളൊക്കെയും സാരി ഉടുത്തുകൊണ്ടുള്ളവയാണ്.

എന്നാല്‍ വേഷം സാരി ആണെങ്കിലും ഫലം ബിക്കിനിയുടെതാണ്. ചുവന്ന സാരിയും ബ്ലൌസ്സും ധരിച്ച് ഇവര്‍ അടുത്തിടെ പങ്ക് വച്ച ചിത്രങ്ങള്‍ ഒറ്റക്കാഴ്ചയില്‍ തന്നെ കണ്ണെടുക്കാതെ നോക്കാന്‍ പ്രേരിപ്പിക്കുന്നവ തന്നെ.

Leave a Reply

Your email address will not be published.