മലയാളത്തില്‍ നല്ല സിനിമകള്‍ കുറഞ്ഞു….തമിഴില്‍ തിരിച്ചടികള്‍ നേരിട്ടു… അവസരങ്ങൾ നഷ്ടപ്പെട്ടു…. നരേന്‍…

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് നരേന്‍. അദൃശ്യം എന്ന ചിത്രത്തിലൂടെയാണ് നരേന്റെ തിരിച്ചുവരവ്. മലയാളത്തിൽ ഇത്രയും വലൈയാ ഒരു ഗ്യാപ്പ് വന്നത് എന്തുകൊണ്ടാണെന്ന്  അദ്ദേഹം സംസാരിക്കുകയുണ്ടായി. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ.

നടന്മാർ പൊതുവേ ഒരിടത്ത് ഒരു മാർക്കറ്റ് സൃഷ്ടിച്ചതിനു ശേഷം മാത്രമാണ് മറ്റു ഭാഷകളിലേക്ക് പോകാറുള്ളത്. എന്നാൽScreenshot 410 താൻ ഒരേ സമയം മലയാള സിനിമയിലും തമിഴ് സിനിമയിലും അഭിനയിച്ചു,  ഇത് വലിയ തിരിച്ചടികൾ ഉണ്ടാക്കിയെന്ന് നരേന്‍ പറയുന്നു. ക്ലാസ്മേറ്റ്സ് ഒരു വലിയ വിജയമായി മാറിയെങ്കിലും അതിനുശേഷം മലയാളത്തിൽ ഉണ്ടായിരുന്നില്ല. പിന്നീട് കൂടുതലും തമിഴ് സിനിമകളാണ് ചെയ്തത്. ഇവിടെയുള്ളവർ കരുതി താൻ മലയാളം സിനിമ ചെയ്യുന്നില്ല എന്നായിരുന്നു. തമിഴ് ആണ് താൽപര്യം എന്നായിരുന്നു  പലരും ചിന്തിച്ചത്. അങ്ങനെ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടു. ഇതിനിടെ തമിഴിലും ചില തിരിച്ചടികൾ നേരിട്ടു. സിനിമകൾ ഇറങ്ങുന്നതിൽ പോലും ചില പോരായ്മകൾ ഉണ്ടായി.

2010 ന് ശേഷം മലയാള സിനിമയിൽ സംവിധായകരും അഭിനേതാക്കളുമായി ഒരു പുതിയ തലമുറ തന്നെ രൂപപ്പെട്ടു. അവർ എല്ലാവരും ചേർന്ന് ഒരു ടീമായി സിനിമകൾ ചെയ്യാൻ തുടങ്ങി. അവരുടെ ഒപ്പം സിനിമ ചെയ്യാനുള്ള അവസരം തനിക്ക് നഷ്ടപ്പെടുകയും ചെയ്തു. ന്യൂ ജനറേഷൻ ചലച്ചിത്ര പ്രവർത്തകരുടെ ഭാഗമായുള്ള ഒരു സിനിമയിലും താൻ ഉൾപ്പെട്ടിട്ടില്ലെന്ന് നരേൻ പറയുന്നു. നല്ല സിനിമകൾ മലയാളത്തിൽ  കുറഞ്ഞതും ഒരു കാരണമായി. 

പുതിയ ടീമിൻറെ ഒപ്പം സിനിമ ചെയ്യണം എന്നാണ് എൻറെ ഏറ്റവും വലിയ ആഗ്രഹം. അതിനുള്ള തുടക്കമാണ് അദൃശ്യം എന്ന ചിത്രം. ജോജു ജോർജ് ഷറഫുദ്ദീൻ എന്നിവരുടെ ഒപ്പം ആദ്യമായി ചെയ്യുന്ന സിനിമയാണ് ഇത്. മലയാള സിനിമയിൽ കൂടുതൽ സജീവമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നരേന്‍  പറഞ്ഞു. അതേസമയം തിയേറ്ററിലെത്തിയ അദൃശ്യത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.