മലയാളിക്ക് അഭിമാനിക്കാം, ദൃശ്യം2ലൂടെ ബോളിവുഡ് വീണ്ടും വിജയ പാതയിൽ… കണക്കുകൾ ഇങ്ങനെ….

മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ ആണ് ദൃശ്യം. ആദ്യഭാഗവും രണ്ടാം ഭാഗവും വൻവിജയം നേടി. ഇന്ത്യയ്ക്കകത്തും പുറത്തും വിവിധ ഭാഷകളിൽ   റീമേക്ക് ചെയ്യപ്പെട്ട ആദ്യ ചിത്രമായി ദൃശ്യം മാറി. ചൈനീസ് ഭാഷയിൽ ഇറങ്ങിയ ദൃശ്യത്തിന്റെ  പതിപ്പ് സൂപ്പർ ഹിറ്റ് ആയിരുന്നു. അതുകൊണ്ടുതന്നെ ദൃശ്യം രണ്ട് ഏറെ ശ്രദ്ധിച്ചാണ് അണിയറ പ്രവർത്തകർ സ്ക്രീനില്‍  എത്തിച്ചത്. പാളിപ്പോകുമെന്ന് പലരും കരുതിയെങ്കിലും ദൃശ്യം 2 വൻ വിജയമായി മാറി. ആദ്യ ഭാഗത്തേക്കാൾ മികച്ചതായി ദൃശ്യം 2 മാറി. ദൃശ്യം 2 ന്റ്റെ ഹിന്ദി പരിഭാഷ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് റിലീസ് ചെയ്തത്. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ദൃശ്യം രണ്ട് തരംഗമായി മാറിയിരിക്കുകയാണ്. 

Screenshot 405

അജയ് ദേവഗണ്‍ ആണ് ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചിരിക്കുന്നത്. ദൃശ്യം രണ്ടിന്റെ ബോക്സ് ഓഫീസ് കളക്ഷൻ ഓരോ ദിവസവും കുതിച്ചുയരുകയാണ്. 15.38 കോടി ആണ് ഓപ്പൺ ചെയ്ത ദിവസം ചിത്രം നേടിയത്. ഇത് പ്രിയദർശൻ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യ 2വിനെക്കാള്‍ കൂടുതലാണ്. ശനിയാഴ്ച ദൃശ്യത്തിന്റെ കളക്ഷൻ 20 കോടി കവിഞ്ഞു. അക്ഷയ്കുമാർ നായകനായി  എത്തിയ രാമ സേതുവിൻറെ 15.25 കോടി ആദ്യ ദിന  കളക്ഷനെയും ദൃശ്യം 2 മറികടന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇന്ത്യയിലെ ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ ചിത്രം സൂപ്പർ ഹിറ്റ് ആയി മാറി കഴിഞ്ഞു.  അടുത്ത കാലത്ത് ഇറങ്ങിയ ഹിന്ദി ചിത്രങ്ങളിലെ ഏറ്റവും വലിയ  വിജയചിത്രമായി ദൃശ്യം മാറിക്കഴിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. 

ഈ വർഷത്തിന്റെ തുടക്കം മുതൽ തന്നെ ബോളിവുഡ് വമ്പന്‍ പരാജയം ഏറ്റു വാങ്ങുന്നത് തുടര്‍ക്കഥ ആയിരുന്നു. ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ ദൃശ്യം 2 ബോളിവുഡിന് വലിയ ആശ്വാസമാണ് നൽകുന്നത്.