പൈൽസ് എന്ന അസുഖം ഉണ്ടെന്ന് മറ്റുള്ളവർക്ക് മുമ്പിൽ വച്ച് പറയില്ല….വിമര്‍ശങ്ങളെ കാര്യമാക്കുന്നില്ല….വ്യക്തമാക്കി ഉണ്ണി മുകുന്ദൻ…

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമാണ് ഷഫീക്കിന്റെ സന്തോഷം. ഈ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ മേപ്പടിയാന്‍ എന്ന ചിത്രത്തിന് റിലീസിന് ശേഷം താൻ സമൂഹ മാധ്യമത്തിൽ നിന്ന് നേരിട്ട വിമർശനത്തെക്കുറിച്ചും പുതിയ ചിത്രത്തിന്‍റെ വിശേഷത്തെ കുറിച്ചും ഉണ്ണിമുകുന്ദന്‍ തുറന്നു പറഞ്ഞു.

ഷഫീക്കിന്റെ സന്തോഷത്തിൽ പൈൽസ് കൊണ്ട് ബുദ്ധിമുട്ടുന്ന ഷഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ഷുഗർ ഉൾപ്പെടെയുള്ള ഒരിക്കലും മറക്കാത്ത അസുഖത്തെക്കുറിച്ച് നോർമലായി സംസാരിക്കുന്നവർ പോലും ചികിത്സിച്ചാൽ മാറുന്ന പൈൽസ് എന്ന അസുഖം ഉണ്ടെന്ന് പൊതുവെ മറ്റുള്ളവർക്ക് മുമ്പിൽ വച്ച് പറയാറില്ല. തന്നെപ്പോലെ ഒരാൾ അത്തരം ഒരു  ഒരു കഥാപാത്രം ചെയ്യുമ്പോൾ ആളുകൾക്ക് ചിരി  വരുമെന്ന് ഉണ്ണിമുകുന്ദന്‍ പറയുന്നു.

Screenshot 402താൻ ഒരിക്കലും സ്കൂളിൽ പോയി പഠിച്ച് ആക്ടറായ വ്യക്തിയല്ല. പഠിക്കാത്തത് കൊണ്ട് അഭിനയിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. കുറെയധികം സിനിമ കണ്ടു കണ്ടു സിനിമയെ മനസ്സിലാക്കാനുള്ള ഒരു സെൻസ് എല്ലാവരിലും ഉണ്ടാകും,  എന്നാണ് വിശ്വസിക്കുന്നത്.

ഒരാൾ അയാളുടെ സമയവും പണവും ചെലവഴിച്ചാണ് സിനിമ കാണാൻ എത്തുന്നത്. അതുകൊണ്ടുതന്നെ അവർക്ക് അതിനെ വിമർശിക്കാനുള്ള എല്ലാ അവകാശമുണ്ട്. നൂറുകണക്കിന് പോസിറ്റീവ്  കമന്റ് മിസ്സ് ചെയ്തിട്ടാണ് ഒരു നെഗറ്റീവ് കമൻറ് വായിക്കുന്നത്. പലപ്പോഴും വിമർശനങ്ങൾ അല്ല വിമർശിക്കുന്ന രീതിയാണ് വേദനിപ്പിക്കുന്നത്. ചില അവസരങ്ങളില്‍ തിരിച്ചു പറഞ്ഞു പോവുകയും ചെയ്യും. ഒരിക്കലും ഒരു ആർട്ടിസിനെ വേദനിപ്പിച്ചു കൊണ്ട് ഒന്നും പറയാൻ പാടില്ല. സിനിമ നന്നായാൽ ലോകം നന്നാകുമെന്ന് തനിക്ക് അഭിപ്രായം ഇല്ല. ആരെങ്കിലും വിമർശിച്ചത് കൊണ്ട് താന്‍ ഈ പണി നിർത്താൻ പോകുന്നില്ലെന്നും ഉണ്ണിമുകുന്ദൻ കൂട്ടിച്ചേർത്തു.