നടി, അവതാരക, സോഷ്യൽ മീഡിയ ഇൻഫ്ലുവന്‍സര്‍ എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവമായി നിറഞ്ഞു നില്ക്കുന്ന വ്യക്തിയാണ് പേളി മാണി. ബിഗ് ബോസിന്റെ ഒന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പേളിക്ക് ആരാധകരുടെ വലിയ തോതിലുള്ള പിന്തുണ ലഭിച്ചു തുടങ്ങുന്നത്. മലയാളം ബിഗ് ബോസിലെ ഏറ്റവും മികച്ച സീസൺ എന്നാണ് ഇതിനെ ഇപ്പോഴും പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ബിഗ് ബോസിൽ നിന്ന് തന്നെയാണ് പേളി തന്റെ ജീവിതപങ്കാളിയെ സെലക്ട് ചെയ്യുന്നത്. ആ സീസണിൽ മത്സരാർത്ഥിയായി വന്ന നടൻ ശ്രീനിഷിനെ പേളി പിന്നീട് വിവാഹം കഴിച്ചു. ഹൗസിനുള്ളിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഇതിനെ അന്ന് പലരും പ്രേമ നാടകം ആയി കുറ്റപ്പെടുത്തിയെങ്കിലും ഹൗസിന് പുറത്തും ഇരുവരും ഒരുമിക്കാൻ തീരുമാനിക്കുക ആയിരുന്നു. ഇരുവർക്കും ഇപ്പോൾ ഒരു മകളുണ്ട്. ഒന്നര വയസ്സാണ് പ്രായം. പേളിയും മകൾ നിലയും ശ്രീനിഷും സമൂഹ മാധ്യമത്തിൽ സജീവമാണ്. തൻറെ എല്ലാ വിശേഷങ്ങളും പേളി സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ instagram പേജിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കയാണ് പേളി. ഇതിൽ വിവാഹിതരാകാൻ പോകുന്ന യുവതീ യുവാക്കുകൾക്ക് എന്ത് ഉപദേശമാണ് നൽകുക എന്ന ചോദ്യത്തിന് പേളി നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഒരിക്കലും ഒരു വ്യക്തിയുടെ ലുക്ക് കണ്ടിട്ടോ പണം കണ്ടിട്ടോ അവരുടെ ബുദ്ധി കണ്ടിട്ടോ കുടുംബം നോക്കിയോ ഒന്നും വിവാഹം കഴിക്കാൻ പാടില്ല എന്നാണ് എന്നാണ് പേളിയുടെ പക്ഷം. ആ വ്യക്തിയെയും അയാൾ എങ്ങനെയാണോ ആ രീതി അംഗീകരിച്ചു വിവാഹം കഴിക്കാൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. അങ്ങനെ ചെയ്താൽ തന്നെ സന്തോഷകരമായ ഒരു കുടുംബ ജീവിതം ലഭിക്കുമെന്ന് പേളി പറയുന്നു.