അതൊക്കെ രസമുള്ള കാര്യമാണ്. ചിലർ ആൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നിനും സമയമായില്ലെന്ന് അന്നാരാജൻ… ഒരു ചിത്രവും കുറേ പൊല്ലാപ്പും…

ലിജോ ജോസ് പല്ലശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് അന്നാ രാജൻ. സമൂഹ മാധ്യമത്തിൽ വളരെ സജീവമായ അന്ന അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ഒരു ചിത്രം പുറത്ത് വിട്ടിരുന്നു. അത് വലിയ ഗോസിപ്പുകൾക്ക് കാരണമായി. ഈ ചിത്രത്തിൽ അന്നയുടെ ഒപ്പം നിൽക്കുന്ന ആളുടെ മുഖം മറച്ചിട്ടുണ്ടായിരുന്നു. ആ ചിത്രത്തിൽ ഉണ്ടായിരുന്ന ആൾ അന്നയുടെ കാമുകൻ ആണോ എന്നാണ് പലർക്കും അറിയേണ്ടത്. ഒടുവിൽ അന്ന തന്നെ ഇതിനു മറുപടി പറയുകയും ചെയ്തു. ഒരു പരിപാടിയില്‍ വച്ച് നടി സ്വാസികയാണ് അന്നയോട് ഇതേക്കുറിച്ച് ചോദിച്ചത്. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ അന്ന മറുപടി നൽകി.

Screenshot 389

ആളെ പറഞ്ഞാൽ പിന്നെ മറച്ചു പിടിച്ചതൊക്കെ പോവില്ലേ എന്നായിരുന്നു അന്നയുടെ ആദ്യത്തെ പ്രതികരണം. സിനിമയുമായി ബന്ധപ്പെട്ട ആളാണ് അതെന്ന് തന്നെ സമ്മതിച്ചു. ജീവിതത്തിലേക്ക് പങ്കാളിയായി കൂട്ടണമെന്നാണ് ആഗ്രഹിക്കുന്നത്. ഇപ്പോൾ ഒന്നിനും സമയമായിട്ടില്ല. സമയമാകുമ്പോൾ ഉറപ്പായും അത് വെളിപ്പെടുത്തുക തന്നെ ചെയ്യും. ഔദ്യോഗികമായി തന്നെ എല്ലാരോടും പറയും.

അങ്ങനെ ആയിരുന്നെങ്കിൽ ഔദ്യോഗികമായി തന്നെ പറയാൻ പാടില്ലായിരുന്നോ എന്നും എന്തിനാണ് ഇത്തരം ഒരു ഫോട്ടോ പുറത്തു വിട്ട് ആളുകളെക്കൊണ്ട് അതാരാണ്, എന്നൊക്കെ ചോദിക്കേണ്ട സാഹചര്യം ഉണ്ടാക്കിയത് എന്നും സ്വാസിക  ചോദിച്ചു.

Screenshot 392

അത് വളരെ രസമുള്ള ഒരു കാര്യമാണ് എന്നായിരുന്നു അന്ന നൽകിയ പ്രതികരണം. ആ ചിത്രം പുറത്ത് വന്ന ഉടൻ തന്നെ അത് അയാളാണ് ഇയാളാണോ എന്നൊക്കെ പലരും ചോദിച്ചിരുന്നു. സമൂഹ മാധ്യമത്തിലൂടെ നിരവധി പേർ മെസ്സേജ് അയച്ചു. ചിലരൊക്കെ അത് ആരാണെന്ന് തിരിച്ചറിയുകയും ചെയ്തു. പക്ഷേ സമയമാകുമ്പോൾ താൻ തന്നെ അത് വെളിപ്പെടുത്തുമെന്ന് അന്ന പറഞ്ഞു.