വിദേശ വസ്ത്രങ്ങൾ സ്ത്രീയ്ക്ക് പുരുഷന്റെ ശക്തി നൽകുന്നു. ജയ ബച്ചന് പേരക്കുട്ടി നൽകിയ ഉഗ്രൻ മറുപടി…ഇത് നാട്ടിലെ സദാചാര വാദികള്‍ക്കുള്ള ഉഗ്രന്‍ കൊട്ട്….

ജയ ബച്ചന്‍ തന്റെ ചെറുമകൾ ശ്വേത ബച്ചനും തമ്മിലുള്ള ഒരു പോഡ് കാസ്റ്റ് അടുത്തിടയായി സമൂഹ മാധ്യമത്തിൽ വൈറലാണ്. പല വിഷയങ്ങളെ കുറിച്ചും ഇവര്‍ തമ്മിൽ സംസാരിക്കുന്നുണ്ട്. ഇവരുടെ മിക്ക ചര്‍ച്ചകളും സമൂഹ മാധ്യമത്തിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിൽ പുരാത്ത് വന്ന ഒരു പോഡ്കാസ്റ്റില്‍ എന്തുകൊണ്ടാണ് സ്ത്രീകൾ സാരിയെക്കാൾ പാശ്ചാത്യങ്ങൾ ധരിക്കുന്നത് എന്ന് ജയാബച്ചൻ പേരക്കുട്ടിയോട് ചോദിക്കുന്നു. ഇതിന് ശ്വേതാ ബച്ചൻ നൽകിയ മറുപടി ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.

Screenshot 370

നടക്കുന്നതിനും യാത്ര ചെയ്യുന്നതിനും എളുപ്പം പാശ്ചാത്യ വേഷവിധാനങ്ങളാണെന്ന് ശ്വേത പറയുന്നു. ഇന്നത്തെ സ്ത്രീകൾ വീട്ടിൽ ഇരിക്കുന്നവരല്ല. ജോലിചെയ്യുന്ന സ്ത്രീകൾക്ക് പാന്‍റും മറ്റും ധരിക്കുന്നതാണ് സാരിയെക്കാൾ അഭികാമ്യം. അതാണ് ഏറ്റവും എളുപ്പമെന്ന് ശ്വേതാ പറയുന്നു. 

പാശ്ചാത്യ വേഷവിധാനങ്ങളെ ഇന്ത്യയിലുള്ള സ്ത്രീകൾ അംഗീകരിച്ചു കഴിഞ്ഞു. അത്തരം വസ്ത്രങ്ങൾ ഒരു സ്ത്രീക്ക് പുരുഷന്റേതിന് തുല്യമായ കരുത്താണ് നൽകുന്നത്. ഒരു സ്ത്രീയെ സ്ത്രീയായി തന്നെ കാണാനാണ് ആഗ്രഹിക്കുന്നത്,  പക്ഷേ കാലം മാറിയപ്പോൾ സൗകര്യപൂർവ്വം പാന്റും ഷർട്ടും ധരിക്കാൻ തുടങ്ങി. ഇത് ഒരു വിപ്ലവം തന്നെയാണ്.

വ്യവസായ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ പുരുഷന്മാർ യുദ്ധത്തിന് പോവുകയും സ്ത്രീകൾ ഫാക്ടറിയിൽ ജോലി ചെയ്യാൻ പോകുകയും ചെയ്തതോടെയാണ് അവർ തങ്ങളുടെ പരമ്പരാഗത വേഷ വിദാനങ്ങള്‍ ഉപേക്ഷിച്ച്   പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയത്. അതുകൊണ്ടാണ് അവർക്ക് പ്രയാസകരമായ ജോലികൾ പോലും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതെന്ന് ശ്വേതാ ബച്ചൻ  പറയുന്നു.