ഒരു രാത്രിയാണ് ഞാൻ അത് അറിയുന്നത്. കുറച്ചു ദിവസമേ ഒരുമിച്ച് ഉണ്ടായിരുന്നുള്ളൂവെങ്കിലും അങ്ങനെ ഒരു ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അന്ന രാജൻ.

അകാലത്തിൽ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട സംവിധായകനാണ് സച്ചി. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കാതെയാണ് അദ്ദേഹം തിരശ്ശീലക്ക് പിന്നിൽ മറഞ്ഞത്. ഇപ്പോഴിതാ സച്ചിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ചിരിക്കുകയാണ് പ്രമുഖ നടി അന്നാ രാജൻ. ഇപ്പോഴും തനിക്ക് സച്ചിയുടെ വിയോഗം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്ന് അന്ന പറയുന്നു . സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് അന്ന ചെയ്തത്.

Screenshot 359

ഷൂട്ട് കഴിഞ്ഞതിനു ശേഷം സച്ചി തന്നോട് ആദ്യം പറഞ്ഞത് പൃഥ്വിരാജിന്റെ കൂടെയാണ് അഭിനയിച്ചത്,  അതുകൊണ്ട് അടുത്ത സിനിമ അടിച്ചുപൊളിക്കാം എന്നായിരുന്നുവെന്ന് അന്ന പറയുന്നു. പിന്നീട് ഒരു ദിവസം വീട്ടിൽ ഇരിക്കുമ്പോഴാണ് സച്ചി ആശുപത്രിയിൽ ആണെന്ന കോൾ ലഭിക്കുന്നത് . സർജറി കഴിഞ്ഞെന്നും കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നുവെന്നും അറിഞ്ഞു .

Screenshot 360

പിന്നീട് രണ്ടു ദിവസം കഴിഞ്ഞാണ് സച്ചി മരിച്ചു എന്ന വിവരം അറിയുന്നത്. അദ്ദേഹത്തിൻറെ നമ്പർ അപ്പോൾ കൈവശം ഉണ്ടായിരുന്നു. ആരെങ്കിലും എടുക്കും എന്ന് കരുതി പല പ്രാവശ്യം ആ നമ്പറിലേക്ക് വിളിച്ചു . പക്ഷേ ആരും ഫോണ്‍ എടുത്തില്ല. അദ്ദേഹത്തിൻറെ മരണ ശേഷവും ആ വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്യാറുണ്ടായിരുന്നു. അത് ആരെങ്കിലും കാണുമെന്നും റിപ്ലൈ ചെയ്യുമെന്നും ഒന്നും ഓർത്തല്ല അങ്ങനെ ചെയ്തത്. വളരെ കുറച്ച് ദിവസമേ അദ്ദേഹത്തിന്റെ ഒപ്പം ഒരുമിച്ചുണ്ടായിരുന്നുള്ളൂ എങ്കിലും അത്തരമൊരു ബന്ധമായിരുന്നു തനിക്ക് സച്ചിയുമായി ഉണ്ടായിരുന്നതെന്ന് അന്ന പറയുന്നു.