മനുഷ്യ ശരീരം നിഗൂഢതകളുടെ സംഗമ ഭൂമിയാണ്. പ്രത്യേകിച്ച് ലൈംഗികതയുടെ കാര്യത്തിൽ. ലൈംഗികത കൂടുതൽ ആസ്വാദ്യകരമാകണമെങ്കിൽ ശരീരത്തിൻറെ ഓരോ ഭാഗങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഫോർ പ്ലേക്കു സെക്സിൽ ഉള്ള സ്വാധീനം വളരെ വലുതാണ്. സ്ത്രീകൾ ലൈംഗിക പൂർണ്ണതയിൽ എത്തണമെങ്കിൽ ഫോർ പ്ലേ കൂടിയേ തീരൂ. ഫോർ പ്ലേയില്‍ ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത സ്ത്രീ ശരീരത്തിലെ ചില ഭാഗങ്ങൾ എന്തൊക്കെയായാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
രസ ചരടിന്റെ പൂർണ്ണതയാണ് കഴുത്ത്. കഴുത്തിൽ ഒന്ന് തൊടുന്നതോ തലോടുന്നതോ ചുംബിക്കുന്നതോ സ്ത്രീകളെ വൈകാരികതയുടെ പുത്തൻ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും. ആസ്വാദ്യകരമായ ഒരു ലൈംഗികബന്ധത്തിന് തുടക്കം പോലും കഴുത്തിൽ ചുംബിച്ചു കൊണ്ടാവണം എന്നാണ് വിദഗ്ധർ പറയുന്നത്. കഴുത്തിലുള്ള സ്പർശനവും തലോടലും സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്നു. ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ ഉമ്മ വയ്ക്കുന്നത് വളരെ വേഗം രതിമൂർച്ചയിൽ എത്തിക്കാൻ സഹായിക്കുന്നു.
കഴുത്തു പോലെ തന്നെ ഫോർപ്ലേയിൽ വലിയ സ്വാധീനമാണ് ചെവികൾക്കുള്ളത്. ചെവിയുടെ പിൻഭാഗം ഞരമ്പുകളുടെ സംഗമ വേദിയാണ്. ചെവിയിൽ പതിയെ കടിക്കുന്നതും ചുംബിക്കുന്നതും ലൈംഗിക വികാരം ഉണർത്തും. വിരലുകൾ ഉപയോഗിച്ച് ചെവിയിൽ തടവുന്നത് വൈകാരികമായ ഉണർവ് പ്രധാനം ചെയ്യുന്നു. ലൈംഗികമായി ഉത്തേജനം നൽകുന്ന വാഗസ് എന്ന നാഡി സ്ഥിതി ചെയ്യുന്നത് ചെവിയിലാണ്.
അധികം ആർക്കുമറിയില്ലെങ്കിലും ലൈംഗിക ബന്ധത്തിൽ കണ്ണുകൾക്കുള്ള സ്ഥാനം വളരെ വലുതാണ്. ബന്ധപ്പെടുമ്പോൾ കണ്ണുകളിലേക്ക് നോക്കി കിടക്കുന്നതും കണ്ണിൽ നോക്കി സംസാരിക്കുന്നതും പങ്കാളികൾക്കിടയിൽ ഉള്ള ഇമോഷണൽ ബോണ്ടിനെ ഊട്ടി ഉറപ്പിക്കുന്നു.
ഫോർപ്ലേയിൽ വളരെയധികം പ്രധാന്യമാണ് കൈവിരലുകളിലും പാദങ്ങള്‍ക്കും ഉള്ളത്. കയ്യിലും പടങ്ങളിലും അമര്‍ത്തി ചുംബിക്കുന്നത് ഇമോഷണൽ ബോണ്ടിംഗ് വർധിക്കാൻ കാരണമാകും. ഇത് സ്ത്രീകൾ ഏറെ ഇഷ്ടപ്പെടുന്നുണ്ട്.