എൻറെ ഇഡലി ഞാൻ തരില്ല… പാർവതി തിരുവോത്ത് !

പാർവതി തിരുവോത്ത് എന്ന ചലച്ചിത്ര താരം എന്റർടൈൻമെന്റ് ഇൻഡസ്ട്രിയൽ സജീവമായി നിൽക്കുന്നു എന്നതിനപ്പുറം സ്വതന്ത്രമായ കാഴ്ചപ്പാടുകളിലൂടെയും നിലപാടുകളിലൂടെയും വളരെയധികം ചർച്ച ചെയ്യപ്പെടുന്ന വ്യക്തി കൂടിയാണ്.  തുറന്ന സമീപനവും അഭിപ്രായ പ്രകടനവും കൊണ്ട് പലപ്പോഴും പാർവതി സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടിട്ടുണ്ട്.  ഈ ഒരു കാരണം കൊണ്ട് തന്നെ ഒരു മികച്ച നടിയായി ആയിരുന്നിട്ടു കൂടി പാർവതിയെ തേടി അവസരങ്ങളും വലുതായി വരാറില്ല എന്നതും ഒരു യഥാര്‍ഥ്യമാണ്.  പക്ഷേ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അപാര അഭിനയ സിദ്ധിയുള്ള നടിയാണ് പാർവതി.

Screenshot 341

സമൂഹ മാധ്യമത്തിൽ വളരെ സജീവമായ പാർവതി കഴിഞ്ഞ ദിവസം ഒരു പുതിയ പോസ്റ്റ് പങ്കുവെച്ചിരുന്നു. താരം പ്രഭാത ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.  കൊച്ചി പാലാരിവട്ടത്തെ പ്രശസ്തമായ മൈസൂർ രാമൻ ഇഡലി റസ്റ്റോറന്റില്‍ നിന്നുള്ള ചിത്രമാണ് പാർവതി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.  ഈ റസ്റ്റോറന്റിലെ ഇഡലി വളരെ പ്രശസ്തമാണ്.  എന്‍റെ ഇഡലി ഞാൻ തരൂല്ല എന്ന അടിക്കുറിപ്പോടെയാണ് പാർവതി ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത് .

Screenshot 342

നിരവധി പേരാണ് പാർവതിയുടെ ചിത്രങ്ങൾക്ക് കമന്‍റുമായി എത്തിയത്.  ചിത്രത്തിലെ പാർവതിയുടെ ക്യൂട്ട് ലുക്ക് പലരുടെയും കൈയ്യടിക്ക് കാരണമായി .

Screenshot 344

പാർവതിയുടെ ഏറ്റവും പുതിയ ചിത്രം അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വിമൺ ആണ് . ഈ ചിത്രത്തിൽ മിനി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചിരിക്കുന്നത് . നേരത്തെ ഈ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി പ്രഗ്നൻസി പോസിറ്റീവ് ആണ് എന്ന് കാണിച്ച് പാർവതി സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.