മമ്മൂട്ടിയുമായി ഇനിയൊരു സിനിമ ചെയ്യാൻ ആഗ്രഹമില്ല… മോഹൻലാലുമായി ഒരു സിനിമ സംഭവിക്കാനുള്ള സാധ്യത കാണുന്നില്ല.. അത് വിധിയാണ്… രഞ്ജിത്ത് ശങ്കർ…

പാസഞ്ചർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പുതിയൊരു പാത എഴുതിച്ചേർത്ത സംവിധായകനാണ് രഞ്ജിത് ശങ്കർ. ആദ്യ ചിത്രം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടതോടെ രജിത് ശങ്കർ എന്ന സംവിധായകന് സിനിമാ മാർക്കറ്റിൽ മൂല്യമേറി. പുണ്യാളൻ അഗർബത്തി , വർഷം  , സുസു  സുധി വാക്‍മീകം,   പ്രേതം , രാമന്റെ ഏദൻ തോട്ടം തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം അണിയിച്ചൊരുക്കി. അദ്ദേഹം തന്റെ  ഏറ്റവും പുതിയ ചിത്രമായ ഫോർ ഇയേഴ്‌സിന്റെ തിരക്കിലാണ് ഇപ്പോള്‍. ഈ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ രഞ്ജിത്ത് പറഞ്ഞ ചില കാര്യങ്ങൾ ഏറെ ശ്രദ്ധേയമായി. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസാരിച്ചത്.

Screenshot 337

 മോഹൻലാലിനെ വെച്ച് ഒരു സിനിമ വരുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. അതിനുള്ള സാധ്യത വളരെ കുറവാണ്. പോസിറ്റീവ് ആയിട്ട് ചിന്തിക്കുകയാണെങ്കിൽ ചിലപ്പോൾ അത് സംഭവിച്ചേക്കാം. കേരളത്തിലെ ഏതൊരു ഫിലിം മേക്കറിനും അവരുടെ കാലഘട്ടത്തിലെ താരങ്ങളെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹമുണ്ടാകും. മമ്മൂട്ടിയും  മോഹൻലാലും ആണ് ഈ കാലഘട്ടത്തിലെ വലിയ നടന്മാർ. അവരെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്.

മമ്മൂട്ടിയെ നായനാക്കി ഒരു സിനിമ ചെയ്തിരുന്നു. ഇനിയും അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹമില്ല. വർഷം എന്ന ചിത്രത്തിൽ വളരെയധികം ഹാപ്പിയാണ്. ആ ചിത്രത്തിലൂടെ മമ്മൂട്ടിയുമായി നല്ലൊരു ബന്ധമാണുള്ളത്. വർഷം നല്ല ഒരു ഓർമ്മയാണ്. വീണ്ടും ഒരു സിനിമ കൂടി ആലോചിച്ചതാണ് എങ്കിലും വേണ്ടെന്നു വയ്ക്കുകയായിരുന്നു. അന്നുണ്ടായ അതേ അനുഭവം വീണ്ടും ലഭിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് വേണ്ടെന്ന് വച്ചത്.

ഓരോ സിനിമയും ഓരോ പുതിയ അനുഭവമാണ്. വർഷം ചെയ്യാൻ പോയപ്പോൾ മമ്മൂട്ടിയോടൊപ്പം ഒരു 30 ദിവസം ചിലവിടാൻ പോവുകയാണല്ലോ എന്നും ആ ദിവസങ്ങൾ നല്ലതായിരിക്കണം എന്നുമാണ് ചിന്തിച്ചത്. ആ സിനിമ വളരെ അല്ല ഒരു ഓർമ്മയാണ്.

മോഹൻലാലിനെ വച്ച് ഒരു സിനിമ ചെയ്യുമ്പോഴും അങ്ങനെ തന്നെയായിരിക്കണം എന്നാണ് കരുതുന്നത്. പക്ഷേ അങ്ങനെ സംഭവിക്കാനുള്ള സാധ്യത ഇപ്പോൾ കാണുന്നില്ല. അതുകൊണ്ടുതന്നെ അത്തരം ഒരു സിനിമ സംഭവിക്കുമെന്ന് തോന്നുന്നില്ലെന്നും അത് വിധിയായി കണക്കാക്കാമെന്നും രഞ്ജിത്ത് ശങ്കർ പറഞ്ഞു.