ഞാൻ കോഴിയല്ല… എനിക്ക് ഐശ്വര്യ ലക്ഷ്മിയെ ഇഷ്ടമാണ്… ഐശ്വര്യ ഡോക്ടറാണ് ഞാൻ എൻജിനീയറാണ്… വിവാഹം കഴിക്കാന്‍ താല്പര്യമുണ്ട്.. പുതിയ അവകാശവാദവുമായി ആറാട്ട് സന്തോഷ് വർക്കി…

ആറാട്ട് എന്ന ചിത്രത്തിന് ലഭിച്ച പ്രശസ്തിയെക്കാൾ കൂടുതൽ പ്രശസ്തി അതിനു റിവ്യൂ പറഞ്ഞ സന്തോഷ് വർക്കിക്കു ലഭിച്ചു . സന്തോഷിന്റെ മോഹൻലാൽ ആറാടുകയാണ് എന്ന പ്രയോഗം സോഷ്യൽ മീഡിയ ഏറ്റെടുത്തു.  സമൂഹമാധ്യമത്തിൽ നിരവധി തവണ ഉപയോഗപ്പെടുന്ന വാചകമായി അത് മാറി. സന്തോഷ് വൈറലായി. ഇതിന് പിന്നാലേ  നിത്യ മേനോനെ ഇഷ്ടമാണെന്ന് പറഞ്ഞ് സന്തോഷ് വർക്കി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയെ  വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് സന്തോഷ് . സ്വന്തം YouTube ചാനലിലൂടെ ആണ് സന്തോഷ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

Screenshot 326

മായാനദിയും വരത്തനും കണ്ടപ്പോൾ ഐശ്വര്യ ലക്ഷ്മിയെ  അത്രത്തോളം ഇഷ്ടപ്പെട്ടിരുന്നില്ല. ഇപ്പോൾ ഐശ്വര്യ ലക്ഷ്മിയെ  ഭയങ്കര ഇഷ്ടമാണ്. ഐശ്വര്യ ഒരു ഡോക്ടർ ആണ് ,  താൻ ഒരു എൻജിനീയറാണ്. ഐശ്വര്യ ലക്ഷ്മി മോഹൻലാലിന്റെ വലിയ ഫാനാണ് ,  താനും മോഹൻലാലിന്റെ ഫാനാണ്.  ഐശ്വര്യ ലക്ഷ്മി ഒരു സിമ്പിൾ പെൺകുട്ടിയാണ്. ഒരു ജാഡയും ഇല്ല. അവരോട് വല്ലാത്ത ക്രഷ് ആണ്. തന്‍റെ പേരിൽ ഇനി ആരും കേസ് ആക്കാനോ താനൊരു കോഴിയാണെന്നോ പറയരുത്.

ഐശ്വര്യയെ  വളരെയധികം ഇഷ്ടമാണെങ്കിലും കണ്ടുമുട്ടാൻ കഴിയുമോ എന്ന് അറിയില്ല. ഐശ്വര്യ വളരെ പ്ലെയിൻ ഹാർട്ടഡ് ആയിട്ടുള്ള ഒരാളായി തോന്നി. ഒരു പെൺകുട്ടിയെ ഇഷ്ടപെട്ടാൽ അവർക്കും തന്നെ ഇഷ്ടപ്പെടുകയാണെങ്കിൽ വിവാഹം കഴിക്കാനാണ് താല്പര്യം. ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടമാണ്. ഒരു നല്ല പെൺകുട്ടിയായിട്ടാണ് തോന്നുന്നത്. എന്നാണ് സന്തോഷ് വര്‍ക്കി തന്‍റെ  പുതിയ വീഡിയോയിൽ പറയുന്നത്.