അച്ഛനെ കുറിച്ച് ഇങ്ങനെ കുത്തിക്കുത്തി ചോദിക്കേണ്ട… അതിന് തക്കതായ കാരണമുണ്ട്… അമൃത നായർ…

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത.  കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് അമൃത കൂടുതല്‍ പ്രശസ്തയാകുന്നത്. അമൃത സ്വന്തമായി ഒരു യൂട്യൂബ് ചാനൽ റൺ ചെയ്യുന്നുണ്ട്. ഇതിലൂടെ തന്റെ കുടുംബ വിശേഷങ്ങളും മറ്റും അമൃത ആരാധകരുമായി പങ്കുവെക്കാറുണ്ട്.  യൂട്യൂബിൽ നിന്ന് ആളുകൾ കരുതുന്നത് പോലെ വലിയ വരുമാനം കിട്ടുന്നില്ലന്ന് അമൃത പറയുന്നു. ലക്ഷങ്ങളും കൊടികളുമൊന്നും കിട്ടുന്നില്ല.  അങ്ങനെ കിട്ടുമായിരുന്നെങ്കിൽ വീട്ടിലിരിക്കുമായിരുന്നു.

Screenshot 313

യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രമല്ല മുന്നോട്ടു പോകുന്നത്. വരുമാനത്തിനു വേണ്ടി അല്ല യൂട്യൂബ് ചാനൽ നടത്തുന്നത്. റിയൽ ലൈഫിൽ താൻ എങ്ങനെയാണ് എന്ന് ആളുകളെ അറിയിക്കുന്നതിന് വേണ്ടിയാണ്.
 ഭാവിയെക്കുറിച്ച് പ്ലാൻ ചെയ്താൽ ഒന്നും നടക്കില്ല.ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ വിവാഹം ഉടനൊന്നും വേണ്ട എന്നാണ് തന്റെ തീരുമാനമെന്ന് അമൃത പറയുന്നു.

മനസ്സിൽ കരുതിയിരിക്കുന്ന ഒരു വലിയ പ്ലാൻ വീട് വയ്ക്കുക എന്നതാണ്. അഭിനയം നിർത്തിയതായിരുന്നു,  പക്ഷേ ഫിനാൻഷ്യൽ ക്രൈസിസ് മൂലാണ് വീണ്ടും ഈ രംഗത്തേക്ക് വന്നത്. നല്ലൊരു കഥാപാത്രം കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു.

താൻ വ്ളോഗ് തുടങ്ങിയപ്പോൾ മുതൽ എല്ലാവരും അച്ഛനെ കുറിച്ച് ചോദിക്കാറുണ്ട്. ആ വ്യക്തിയെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയുന്നില്ലെങ്കിൽ അതിനു തക്കതായ കാരണം ഉണ്ട്. അതിനെക്കുറിച്ച് കുത്തി കുത്തി ചോദിച്ചാലും കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല.

അതേസമയം അഭിനയത്തിലേക്ക് കടന്നു വരാൻ തന്നെ ആരും സഹായിച്ചിട്ടില്ല എന്ന് അമൃത പറയുന്നു.  ഓഡിഷനിലൂടെയാണ് ഈ മേഖലയിൽ എത്തുന്നത്. ആരും സഹായിച്ചിട്ടില്ല. തന്റെ വല്യച്ഛന്റെ മകൾ അത്യാവശ്യവും അറിയപ്പെടുന്ന ഒരു നടി ആണെങ്കിലും തന്റെ കസിൻ ആണെന്നോ സഹോദരിയോ  ആണെന്ന് എവിടെയും അവർ പറഞ്ഞിട്ടില്ലെന്നും അമൃത പറയുന്നു.