അദൃശ്യമായി ആരൊക്കെയോ ധൈര്യം തരുന്നുണ്ട്…. ആ ഒരു ശീലം ഇപ്പോഴുമുണ്ട്… ആൻ അഗസ്റ്റിൻ…

വിവാഹത്തിനു ശേഷം അഭിനയ ലോകത്തു നിന്നും വിട്ടു നില്‍ക്കുക ആയിരുന്നു ആന്‍ അഗസ്റ്റിന്‍ . ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമ ലോകത്ത് ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ ചലചിത്ര നിർമ്മാണ രംഗത്തേക്കും കാലെടുത്തുവച്ചിരിക്കുകയാണ് ആൻ.

Screenshot 306

പിതാവിന്റെ മരണവും ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളും അഭിനയം എന്ന  മോഹം ഇല്ലാതാക്കിയെന്ന് ആൻ പറയുന്നു. പല അവസരങ്ങളും വേണ്ടെന്ന് വയ്ക്കുക ആയിരുന്നു. ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടായപ്പോൾ സ്വന്തം മുറിയിലേക്ക് ഒതുങ്ങുകയായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത് അതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്തത്. ഒരു മുറിയില്‍  അടച്ചിരുന്നിട്ട് കാര്യമില്ല പുറത്തു വരണമെന്നു പിന്നീട് ഒരു ദിവസം തീരുമാനിക്കുക ആയിരുന്നു.

അങ്ങനെയാണ് ബാംഗ്ലൂരിലേക്ക് വരുന്നത്. സിനിമാ നിർമ്മാണം അറിയാത്ത മേഖല ആയിരുന്നു. ഒരുപാട് അധ്വാനിച്ചാണ് നല്ലൊരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നത്. പെട്ടെന്ന് തീരുമാനമെടുക്കുന്ന വ്യക്തി ആയതുകൊണ്ട് ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയി എന്ന തിരിച്ചറിവുണ്ട്. പക്ഷേ അതിൽ ഒരു കുറ്റബോധവും ഇല്ല. തെറ്റായ തീരുമാനങ്ങൾ എടുത്തത് കൊണ്ടാണ് ഇപ്പോൾ സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നത്.

Screenshot 305

വിധിയിൽ വിശ്വസിക്കുന്നു. ജീവിതത്തിൽ ഇതെല്ലാം എന്നായാലും സംഭവിക്കേണ്ടത് തന്നെയായിരുന്നു. തെറ്റുകൾ മനസ്സിലാക്കി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

ജീവിതത്തിൽ സംഭവിക്കുന്ന എല്ലാം പോസിറ്റീവായി കാണാനാണ് ആഗ്രഹിക്കുന്നത്. എന്നും പ്രാർത്ഥിക്കുന്ന വ്യക്തി ആയതുകൊണ്ട് ദൈവാനുഗ്രഹം ഉണ്ടെന്ന വിശ്വസം ഉണ്ട്. ഒരുപാട് പേരുടെ പ്രാർത്ഥനയാണ് ആ ദിവസങ്ങൾ മറികടക്കാൻ സഹായിച്ചത്. അദൃശ്യമായി ആരൊക്കെയോ ധൈര്യം തന്നു. നമ്മുടെ സന്തോഷത്തിനുള്ള മരുന്ന് നമ്മൾ തന്നെ കണ്ടെത്തണമെന്ന് ആൻ പറയുന്നു.

അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ഒപ്പം രാത്രിയിൽ ഡ്രൈവിന് പോകാറുണ്ട്. രാത്രി ഒരു ജ്യൂസോക്കെ കുടിച്ചതിനുശേഷം തിരികെ വരും. ആ ശീലം ഇപ്പോഴുമുണ്ടെന്നും ആൻ പറഞ്ഞു.