കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇലന്തൂർ ഇരട്ട മരബലി. കേരളം അന്നോളം കേട്ടിട്ടില്ലാത്ത ക്രൂരകൃത്യത്തിന്റെ പുതിയ കഥകളാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. ഇലന്തൂര്‍ സ്വദേശിയായ ഭഗവത് സിംഗ്,ഇയാളുടെ ഭാര്യ ഷൈല ഏര്‍ണാകുളം സ്വദേശി ഷാഫി എന്നിവരാണ് പോലീസ് പിടിയിലാണ്. അന്ധ വിശ്വസ്സാത്തിന്റെ പേരില്‍ രണ്ട് മനുഷ്യ ജീവനുകളാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇപ്പോഴിതാ ഈ വിഷയത്തിൽ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ നൽകിയ പ്രതികരണം ഏറെ ശ്രദ്ധേയമായി.
നരബലി പോലെയുള്ള സംഭവങ്ങൾക്ക് ഒരു മറുവശം കൂടി ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊല ചെയ്യപ്പെട്ട രണ്ട് സ്ത്രീകൾ എങ്ങനെയാണ് ഇത്തരം ഒരു ജീവിത സാഹചര്യത്തിലേക്ക് വലിച്ചെറിയപ്പെട്ടത് എന്ന് അദ്ദേഹം ചോദിച്ചു. ജീവിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ നിർബന്ധിതരാകുന്ന ഒരു സാമൂഹിക സ്ഥിതി ഇന്ന് നമ്മുടെ നാട്ടില്‍ നിലവിലുണ്ട്.
കൊല ചെയ്യപ്പെട്ടവര്‍ ചെറുപ്പക്കാരല്ല. ജീവിതത്തിന്റെ ഏതെങ്കിലും തരത്തില്‍ ഉള്ള ആസ്വാദനത്തിനു വേണ്ടി പോയവരല്ല. വല്ലാത്തൊരു സമ്മർദ്ദം അവർ അനുഭവിക്കുന്നുണ്ടായിരുന്നു. അത് ശരിക്കും ഷോക്കിംഗ് ആയ കാര്യമാണ്.
അന്ധവിശ്വാസം പോലുള്ള കെണികളിൽ ആളുകൾ പെട്ടു പോകുന്നത് എന്തുകൊണ്ടാണെന്ന് ചർച്ച ചെയ്യപ്പെടണം. ഇത്രയും ക്രൂരവും വിചിത്രവുമായ സംഭവങ്ങൾ നമ്മുടെ നാട്ടില്‍ നടക്കാനുള്ള സാധ്യത സമൂഹത്തിൽ നിലനിൽക്കുന്നു എന്നു പറയുന്നത് ഞെട്ടിക്കുന്നതാണ്. ഇപ്പോള്‍ നമ്മൾ ജീവിക്കുന്നത് ഏത് യുഗത്തിലാണെന്ന് അദ്ദേഹം ചോദിക്കുന്നു. എല്ലാ പരിധികളും ലംഘിച്ച് അതീവ വിചിത്രവും ക്രൂരവുമായ സംഭവങ്ങളാണ് നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്നതെന്നും രഞ്ജി പണിക്കർ പറയുകയുണ്ടായി.