അന്ന് പ്രേംനസീർ ജയന് ഒരുപദേശം നൽകി… പക്ഷേ അത് ചെവിക്കൊള്ളാന്‍ ജയൻ തയ്യാറായില്ല… അന്ന് പ്രേംനസീറിന്റെ വാക്കുകൾ കേട്ടിരുന്നെങ്കിൽ അദ്ദേഹം മരിക്കില്ലായിരുന്നു..

1980 നവംബർ 16, മലയാളികൾക്ക് ഒരിക്കലും ഈ ദിവസം മറക്കാൻ കഴിയില്ല. അന്നാണ് അനശ്വര നടൻ ജയൻ ആകടത്തില്‍പ്പെട്ട് മരിക്കുന്നത്. ജയൻ കാലയവനികയ്ക് പിന്നിൽ മറഞ്ഞിട്ട് 42 വർഷം തികഞ്ഞിരിക്കുകയാണ്. ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടമാണ് ജയന്റെ ജീവനെടുത്തത്. ഹെലികോപ്റ്ററിൽ തൂങ്ങിയുള്ള സംഘടന രംഗത്തിനിടയാണ് ജയന് അപകടം പറ്റുന്നത്.  സംഘടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്ന് പിടിവിട്ട് താഴേക്ക് വീണാണ് അദ്ദേഹം മരിക്കുന്നത്. 

Screenshot 275

ഈ രംഗം നേരത്തെ തന്നെ ഷൂട്ട് ചെയ്തിരുന്നു. സംവിധായകൻ ഓക്കേ പറയുകയും ചെയ്തിരുന്നു. എന്നാൽ ജയൻ മാത്രം ആ രംഗം ഷൂട്ട് ചെയ്തതിൽ തൃപ്തൻ അല്ലായിരുന്നു.  ജയന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ആ രംഗം വീണ്ടും ഷൂട്ട് ചെയ്തത്.

അറിയപ്പെടാത്ത രഹസ്യം എന്ന ചിത്രത്തിലെ ലൊക്കേഷനിൽ നിന്നാണ് ജയൻ കോളിളക്കത്തിന്റെ ക്ലൈമാക്സ് രംഗം അഭിനയിക്കാൻ എത്തിയത്. ഒരു ദിവസത്തെ ഷൂട്ടിനു പോയി വരാം എന്ന് പറഞ്ഞാണ് ജയൻ ആ സിനിമയുടെ ലൊക്കേഷനിൽ നിന്നും കോളിളക്കത്തിന്റെ സെറ്റിൽ എത്തുന്നത്. ജയന്റെ ഒപ്പം നസീർ,  ജയഭാരതി തുടങ്ങി വലിയൊരു തന്നെ അണിനിരന്ന ചിത്രമായിരുന്നു അറിയപ്പെടാത്ത രഹസ്യം.

കോളിളക്കത്തിന്റെ സെറ്റിലേക്ക് പോകാൻ ഇറങ്ങിയ ജയന് നസീർ ഒരു ഉപദേശവും നൽകി. ഹെലികോപ്റ്ററിൽ വച്ചുള്ള സംഘടന രംഗമാണ്,  വളരെയധികം സൂക്ഷിക്കണമെന്നും ഡ്യൂപ്പിനെ വച്ച് മാത്രം ചെയ്താൽ മതിയെന്നും  നസീർ പറഞ്ഞിരുന്നു. ജയൻ ഇത് സമ്മതിക്കുകയും ചെയ്തു.

എന്നാൽ സെറ്റിൽ എത്തിയപ്പോൾ സംഭവിച്ചത് മറിച്ചായിരുന്നു. ഡ്യൂപ്പില്ലാതെ ഈ രംഗം ഷൂട്ട് ചെയ്യണം എന്ന് നിർബന്ധം പിടിച്ചത് ജയനായിരുന്നു. ഒരുതവണ ഷൂട്ട് ചെയ്ത രംഗം ജയന്റെ നിർബന്ധത്തിന് വഴങ്ങി വീണ്ടും ഒരിക്കൽ കൂടി ഷൂട്ട് ചെയ്യുകയായിരുന്നു. ഇതാണ് ജയന്റെ മരണത്തിൽ കലാശിച്ചത്.