ഇത് പറഞ്ഞാല്‍ അടുത്ത ട്രോൾ വരാൻ സാധ്യതയുണ്ട്, പക്ഷേ എന്നാലും കുഴപ്പമില്ല… പ്രിയ വാര്യർ…

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണുറുക്കലിലൂടെ ലോകത്താകമാനം നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഇന്ന് മോഡലിംഗ് രംഗത്തും സോഷ്യൽ മീഡിയയിലും പ്രിയ വളരെ സജീവമാണ്. കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താൻ കാണാറുള്ള വിചിത്രമായ സ്വപ്നങ്ങളെക്കുറിച്ച് പ്രിയ തുറന്നു പറഞ്ഞു.

Screenshot 269

വളരെ വിയേർഡ് സ്വപ്നങ്ങൾ താൻ കാണാറുണ്ടെന്ന് പ്രിയ തുറന്നു സമ്മതിക്കുന്നു. ചില സമയത്ത് രണ്ടു തലയുള്ള ആനകളെ കാണാറുണ്ട്, ഫ്രണ്ടിലും ബാക്കിലും തലയുള്ള ദിനോസർ, അങ്ങനെയുള്ള സ്വപ്നങ്ങൾ കാണാറുണ്ട്. അത് കണ്ട് ഞെട്ടി ഉണർന്നിട്ടുണ്ട്. ഇടയ്ക്ക് കപ്പലിൽ നിന്ന് വീഴാന്‍ പോകുന്നതുപോലെ സ്വപ്നം കാണാറുണ്ടെന്നും പ്രിയ പറയുന്നു. താൻ ഇതൊക്കെ പറയുമ്പോൾ ട്രോൾ ഉണ്ടാകാമെന്നും പ്രിയ പറയുന്നു.

Screenshot 268

പക്ഷേ പറയുന്നവർ എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കും. അത് മാറാൻ യാതൊരു സാധ്യതയും കാണുന്നില്ല. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഒരു എക്സ്പെക്ടഷൻസും വെച്ച് പുലർത്തുന്ന വ്യക്തിയല്ല താൻ. എന്ന് കരുതി സംസാരിക്കുന്ന രീതിയോ പറയുന്ന കാര്യങ്ങളോ മാറ്റണമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. താൻ എങ്ങനെയാണോ അതുപോലെ തന്നെ മറ്റുള്ളവരുടെ മുന്നിൽ പ്രസന്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഒരു മാസ്ക് ഇടാൻ അറിയില്ല,  അതിൽ വിശ്വസിക്കുന്നില്ല. എപ്പോഴും സത്യസന്ധമായി നിൽക്കാനാണ് ആഗ്രഹിക്കുന്നത്, ഒരു ഘട്ടത്തിൽ ജനങ്ങൾക്ക് അത് മനസ്സിലാകുമെന്നാണ് വിശ്വസിക്കുന്നത്. മറ്റുള്ളവരെ ബോധപൂർവം ഇഷ്ടപ്പെടുത്താൻ മാസ്ക് ഇട്ട് ഇന്റലിജന്റായി ആയി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആളുകൾക്ക് ഇഷ്ടപ്പെടാൻ വേണ്ടി കഷ്ടപ്പെട്ട് വേറൊരാളാകാൻ ശ്രമിച്ചിട്ടില്ല. താൻ എങ്ങനെയാണോ അങ്ങനെ തന്നെ പോകാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താൻ  എന്നും പ്രിയ പറഞ്ഞു.