മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനാണ് ബാല. കഴിഞ്ഞ 24 വർഷമായി അദ്ദേഹം സിനിമയിലുണ്ട്. ഒരു നല്ല നടനാകണമെങ്കിൽ മലയാള സിനിമയിൽ അഭിനയിച്ചാൽ മതിയെന്നും മലയാളത്തിൽ വന്ന് സിനിമകൾ ചെയ്ത വളരെ കുറച്ചു പേർക്ക് മാത്രമേ തനിക്ക് ലഭിച്ചതു പോലെ ഒരു സ്വീകാര്യത ലഭിച്ചിട്ടുള്ളൂ, അതുകൊണ്ടുതന്നെ താൻ ഒരു ഭാഗ്യവാനാണെന്ന് ബാല പറയുന്നു.
തമിഴിൽ നിന്നും മലയാളത്തിൽ വന്ന് ഇത്രയധികം സ്വീകാര്യത കിട്ടിയ വേറെ ആരും ഉണ്ടാകില്ല. കളഭം എന്ന ചിത്രത്തിലെ ആദ്യത്തെ ഷോട്ട് കഴിഞ്ഞപ്പോൾ എല്ലാവരും താനൊരു മലയാളിയാണ് എന്നാണ് കരുതിയത്. ഡയലോഗുകൾ കാണാപ്പാഠം പഠിച്ച് പറയുകയായിരുന്നു. തന്നിൽ ഒരു നടനുണ്ടെന്ന് ആദ്യം കണ്ടെത്തിയത് അച്ഛനാണ്. അമ്മയാണ് ഏറ്റവും വലിയ ഫാൻ. ബിഗ്ബി എന്ന ചിത്രത്തിൽ മമ്മൂട്ടി ഒരു അവസരം തന്നത് കൊണ്ടാണ് ഇന്ന് ഇവിടം വരെ എത്താനുള്ള കാരണം.
അതുപോലെതന്നെ മോഹൻലാലിനോടും വലിയ നന്ദിയുണ്ട്. പുലിമുരുകൻ ലൂസിഫർ പോലെയുള്ള ചിത്രങ്ങളിൽ വേഷം തന്നതിന്. ലൂസിഫറില് ഒരേയൊരു രംഗം മാത്രമാണ് ഉണ്ടായിരുന്നത്. പൃഥ്വിരാജ് ആണ് അതിലേക്ക് ക്ഷണിച്ചത്. ലാലേട്ടന്റെ ഒപ്പം ലൂസിഫറിലെ ആ സീൻ ചെയ്തതിനു ശേഷം പൃഥ്വിരാജ് അഭിനയിച്ചു. അതുകഴിഞ്ഞ് അത്തരത്തിലുള്ള നിരവധി കഥാപാത്രങ്ങൾ തേടി വന്നെങ്കിലും അതൊക്കെ ചെയ്യാതെ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. വ്യക്തി ജീവിതത്തിൽ പ്രശ്നം വന്നപ്പോഴാണ് സിനിമയിൽ നിന്നും വിട്ട് നിന്നത്.
മോഹൻലാൽ ഒരു അവതാരം ആണ്. അവസരം കിട്ടിയാൽ അദ്ദേഹത്തെ വെച്ച് സിനിമ സംവിധാനം ചെയ്യാനാണ് തന്റെ ആഗ്രഹമെന്നും ബാല പറയുന്നു. 14 വയസ്സുള്ളപ്പോൾ മുതൽ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. തന്റെ സംരക്ഷണയിൽ നിരവധി കുട്ടികൾ ചെന്നൈയിലുണ്ട്. തന്നെ സുഹൃത്തുക്കൾ പറ്റിച്ചിട്ടുണ്ടെന്നും പലരും തന്റെ പണം കൊണ്ടുപോയിട്ടുണ്ടെന്നും ബാല പറയുകയുണ്ടായി.