ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ലോകത്താകമാനം നിരവധി ആരാധകരുടെ സൃഷ്ടിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഇന്ന് മോഡലായും നടിയായും സോഷ്യൽ മീഡിയ ഇൻഫ്ലുവന്‍സര്‍ ആയും പ്രിയ ഏവർക്കും പരിചിതയാണ്. മലയാളത്തിൽ മാത്രമല്ല വിവിധ ഭാഷകളിൽ പ്രിയ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സമൂഹ മാധ്യമത്തില്‍ പ്രിയ വളരെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും യാത്ര വിശേഷങ്ങളും താരം ആരാധകരുമായി പങ്കു വെക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ യാത്രാ വിശേഷങ്ങൾ പങ്ക് വച്ചുകൊണ്ട് പ്രിയ തുറന്നു സംസാരിച്ചിരുന്നു.
ബീച്ചുകൾ കാണാൻ പോകാനാണ് ഏറെ ഇഷ്ടമെന്ന് പ്രിയ പറയുന്നു. പക്ഷേ നീന്താൻ അറിയില്ല. ലൈഫ് ജാക്കറ്റ് ഇട്ടാണ് നീന്തുന്നത്. കടലിന്റെ സൗന്ദര്യം ആസ്വദിച്ചു എത്ര സമയം വേണമെങ്കിലും ഇരിക്കാൻ ഇഷ്ടമാണ്. വർക്കല ബീച്ചിൽ പോയിരുന്നു അവിടം വളരെയധികം ഇഷ്ടപ്പെട്ടു. സർഫിങ്ങിനും ആ ബീച്ച് പേരുകേട്ടതാണ്. കോവളം ബീച്ചിനേക്കാൾ ശാന്തമാണ് വർക്കല. കടലിന്റെ അടിത്തട്ട് മനോഹരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമാണെന്ന് പ്രിയ പറയുന്നു.
സ്കൂബ ഡൈവിലൂടെ ഇതുവരെ കാണാത്ത പല കാഴ്ചകളും കാണാൻ കഴിഞ്ഞു. ജീവിതത്തിൽ ഒരിക്കലെങ്കിലും സ്കൂബ ഡൈവിംഗ് നടത്തി കടലിനടിയിലെ കാഴ്ചകൾ ആസ്വദിക്കണം. പ്രിയ കുടുംബവുമായി തായ്ലൻഡ് യാത്ര നടത്തിയിരുന്നു. അമ്മയും അച്ഛനും അനിയനും ആണ് അഞ്ചു ദിവസത്തെ തായ്ലൻഡ് യാത്ര ചെയ്തത്. ആ സ്ഥലം ഇഷ്ടമാണെങ്കിലും അവിടുത്തെ ഭക്ഷണം വല്ലാതെ ബുദ്ധിമുട്ടിച്ചു. കാഴ്ചകൾ എല്ലാം നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. സ്കൂബ ഡൈവിംഗ് ശരിക്കു ആസ്വദിക്കാൻ പറ്റി.
ലോകം മുഴുവൻ ചുറ്റി കറങ്ങണം എന്നാണ് ഏറ്റവും വലിയ ആഗ്രഹം. ബീച്ച് ഡസ്റ്റിനേഷന്‍ ഉള്ള സ്ഥലത്ത് യാത്ര ചെയ്യാനാണ് കൂടുതൽ താല്പര്യമെന്നും പ്രിയ പറയുന്നു.