വിനീതിന്റെ ചുറ്റുമുള്ളവരെ മുകുന്ദൻ ഉണ്ണിയിൽ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കി…. സംവിധായകൻ അഭിനവ് സുന്ദർ നായക്…

ഏതാനം ദിവസങ്ങൾക്കു മുൻപാണ് വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം തിയറ്ററിൽ എത്തിയത്. ചിത്രത്തിലെ വിനീതിന്റെ പ്രകടനം കരിയർ ബസ്റ്റാണ് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ അഭിനവ് സുന്ദർ നായക്  സംസാരിക്കുകയുണ്ടായി. 

Screenshot 249

വിനീതിനെ മുകുന്ദൻ ഉണ്ണിയാക്കി മാറ്റാൻ എളുപ്പമായിരുന്നു എന്ന് സംവിധായകൻ പറയുന്നു. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ ജസ്റ്റ് ഓപ്പോസിറ്റ് ക്യാരക്ടർ ആണ്  വിനീതിന് ഉള്ളത്. അതുകൊണ്ട് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു.   അതിനായി ആദ്യം ചെയ്തത് വിനീതിന്റെ ചുറ്റുമുള്ളവരെ ഒഴിവാക്കുകയായിരുന്നു. അതുകൊണ്ടാണ് അജു വർഗീസ് , ബേസിൽ ജോസഫ് തുടങ്ങിയ വിനീതിന്‍റെ സുഹൃത്തുക്കളെ ചിത്രത്തിൽ കൊണ്ടു വരാതിരുന്നത്.

ആദ്യം മുകുന്ദൻ ഉണ്ണിക്ക് ജോജിയുടെ ഒരു മൂഡ് ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഫസ്റ്റ് കട്ട് കണ്ടു കഴിഞ്ഞ് തീയേറ്ററിൽ സിനിമ വർക്ക് ആകണമെങ്കിൽ മറ്റെന്തെങ്കിലും കൂടി ചേർക്കണം എന്ന് മനസ്സിലാക്കി. അങ്ങനെയാണ് വോയിസ് ഓവർ ആഡ് ചെയ്യുന്നത്. എഡിറ്റ് ചെയ്ത സമയത്ത് ആ വോയിസ് ഓവർ ഡബ്ബ് ചെയ്ത് കേറ്റുക ആയിരുന്നു. എന്നാല്‍ ഇത് ആദ്യം വിനീതിന് അക്സെപ്റ്റ് ചെയ്യാൻ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ശേഷം  ചില രംഗങ്ങൾ ചെയ്തു കാണിച്ചപ്പോഴാണ് അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടത്.

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ബ്ലാക്ക് ഹ്യൂമർ കൊണ്ട് സമ്പന്നമാണ് ചിത്രം. നവംബർ 11നാണ് ചിത്രം തീയറ്ററിലെത്തിയത്. വിനീതിനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്,  സുധി , ജഗദീഷ് , മണികണ്ഠൻ തുടങ്ങി വലിയൊരു താരനില തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.