ഇഷ്ടമില്ലാതെ ചെയ്തതാണ്… ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല… ഒന്നു കഴിഞ്ഞു കിട്ടിയാൽ മതിയെന്നായിരുന്നു… മീരാ ജാസ്മിൻ…

അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച നടിയാണ് മീര ജാസ്മിൻ. ലോഹിതദാസ്  സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ പ്രേക്ഷകരുടെ ഹൃദയം കവരാൻ മീരയ്ക്ക് കഴിഞ്ഞു.

Screenshot 217

മലയാളത്തിന് പുറമേ മറ്റ് സൗത്ത് ഇന്ത്യൻ ഭാഷകളിലും മീര ശ്രദ്ധ നേടി. ഒരു വ്യാഴവട്ടത്തിലധികം സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന അവർ പിന്നീട് ഒരു വലിയ ഇടവേള എടുത്തു.  സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് അവര്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയത്.  ഇപ്പോൾ വളരെ ഗ്ലാമറസായിട്ടുള്ള ഫോട്ടോഷൂട്ടുകളിലൂടെ മീര സമൂഹ മാധ്യമത്തിൽ സജീവമാണ്.

മീരയുടെ ഫോട്ടോഷോട്ടുകൾ വളരെ വേഗം തന്നെ വൈറലായി മാറാറുണ്ട്. ഒരു പഴയ അഭിമുഖത്തില്‍ മീര പറഞ്ഞത് ഗ്ലാമർ വേഷങ്ങളേക്കാൾ മികച്ച സ്ത്രീകഥാപാത്രങ്ങൾ ചെയ്യുന്നതിനാണ് തനിക്ക് താല്പര്യം എന്നാണ്. ആദ്യം ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ അത്ര കോൺഫിഡന്റ് ആയിരുന്നില്ലെന്നു മീര പറയുന്നു.

അച്ചുവിന്റെ അമ്മയിൽ ചെയ്ത കഥാപാത്രം വളരെ ബബ്ലിയാണ്. തെലുങ്കിൽ എല്ലാത്തരത്തിലുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സ്വയം മറ്റൊരാളായി തോന്നിത്തുടങ്ങി. പലപ്പോഴും അതിന് ഒരു സിനിമാറ്റിക് ഫീൽ ആണ് ലഭിച്ചത്. വളരെ സിനിമാറ്റിക്കായ റോളുകൾ ചെയ്യുന്നതിൽ ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല താനെന്ന് മീര പറയുന്നു.

Screenshot 219

അച്ചുവിന്റെ അമ്മയിൽ ഒരു നല്ല കഥയുണ്ട് നല്ല കഥാപാത്രങ്ങളുമുണ്ട്. ചിലപ്പോൾ യഥാർത്ഥ ജീവിതത്തിൽ ഒരു അച്ചു എവിടെയെങ്കിലും ഉണ്ടാകാം. അത് വളരെ വേഗം കണക്ട് ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നു.

എന്നാൽ ചില സിനിമകളിൽ വളരെ ഫേക്ക് ആയി സിനിമാറ്റിക് ആയിട്ടുള്ള എക്സ്പ്രഷൻസ് കൊടുക്കണം. അത് ഒരിക്കലും റിയൽ ലൈഫിൽ ചെയ്യില്ല. വളരെ ഓവറാണ് എന്ന്  അറിയാമായിരുന്നിട്ടുകൂടി അത് ചെയ്യേണ്ടി വന്നിട്ടുണ്ട്. വളരെ ഗ്ലാമർ ആയിട്ടുള്ള വേഷങ്ങൾ ചെയ്യാൻ കഴിയില്ല അത് വല്ലാത്ത ബുദ്ധിമുട്ടാണ്. തമിഴിലും തെലുങ്കിലും ഉള്ള പല വേഷങ്ങളും ചെയ്തത് ശ്വാസം മുട്ടിയാണ്. പലതും ഇഷ്ടമില്ലാതെ ചെയ്തതാണ്,  ഒരിക്കലും കംഫർട്ടബിൾ ആയിരുന്നില്ല , ഒന്ന് കഴിഞ്ഞുകിട്ടിയാൽ മതിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് മീര പറയുന്നു.