മലയാള സിനിമ ലോകം കണ്ട എക്കാലത്തെയും മികച്ച സംവിധായകനായ ഭരതന്റെയും അഭിനയേത്രി കെപിസി ലളിതയുടെയും മകനാണ് സിദ്ധാർത്ഥ് ഭരതൻ. എന്നും സിനിമാ ലോകം ആരാധനയോടെ നോക്കിക്കാണുന്ന രണ്ട് പ്രതിഭകളാണ് ഇരുവരും. അവരുടെ രണ്ടുപേരുടെയും പാത പിന്തുടർന്നാണ് സിദ്ധാർത്ഥ് ഭരതൻ സിനിമയുടെ മായിക വലയത്തിലേക്ക് കടന്നു വരുന്നത്. ഇന്ന് ഒരു നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും അദ്ദേഹത്തിന് മലയാള സിനിമയിൽ സ്വന്തമായി ഒരു ഇടം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്തിടെയാണ് സിദ്ധാർത്ഥിന്റെ ഏറ്റവും പുതിയ ചിത്രമായ ചതുരം റിലീസ് ചെയ്തത്. സ്വാസികയും , റോഷൻ മാത്യുവും, അലൻസിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിൽ ഈറോട്ടിക് ജോണറിൽ ഉള്ള ഒരു ചിത്രമായി ചതുരം മാറി.
ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ പിതാവ് ഭരതനും അമ്മ കെപിഎസി ലളിതയും പല രൂപത്തിൽ ഒപ്പമുണ്ടെന്ന് വിശ്വസിക്കുന്നതായി സിദ്ധാർത്ഥ് ഭരതന് പറയുന്നു.. ഭരതന്റെ സിനിമകൾ ഇപ്പോഴത്തെ യുവ സംവിധായകരെ എങ്ങനെയാണോ സ്വാധീനിക്കുന്നത് അതുപോലെ തന്നെയും സ്വാധീനിക്കുന്നുണ്ട്. അച്ഛന്റെ മരണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ സിനിമയുടെ ആഴം എന്താണെന്ന് കൂടുതലായി മനസ്സിലാകുന്നത്.
മലയാളത്തിലെ അതുല്യ നടിയായ കെപിസി ലളിതാ തന്റെ അമ്മയായിരുന്നു എന്നത് ഒരു വലിയ അഭിമാനമാണ്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ അമ്മയായും സുഹൃത്തായും അമ്മ ഒപ്പം ഉണ്ടായിരുന്നു. തന്റെ ഏറ്റവും വലിയ കൗൺസിലർ അമ്മയായിരുന്നു എന്ന് സിദ്ധാർത്ഥ് പറയുന്നു.
ഒരു നടനായും സംവിധായകനായും മലയാള സിനിമയിൽ സജീവമാകാനാണ് ആഗ്രഹിക്കുന്നത്. നിരവധി സിനിമകൾ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ട്. ഒരു നടൻ എന്ന വേഷവും ഒപ്പം കൊണ്ടുപോകണമെന്ന് വിചാരിക്കുന്നു. ചതുരം കണ്ടതിനുശേഷം നിരവധി സ്ത്രീകൾ തന്നെ ബന്ധപ്പെട്ടിരുന്നതായും അവരുടെ ശബ്ദം കേൾപ്പിക്കുന്നതിന് ശ്രമിച്ചതിനുള്ള നന്ദി അറിയിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമയോട് പൂർണ്ണമായി നീതിപുലർത്തുന്ന വ്യക്തിയാണ് താൻ. അതുകൊണ്ടാണ് തന്റെ സിനിമ സ്വീകരിക്കപ്പെട്ടത്. സിനിമയിൽ ലൈംഗികതയുണ്ട് പക്ഷേ അത് മാത്രമാണ് ആ സിനിമയെന്ന് ചിന്തിക്കരുത് എന്നും സിദ്ധാർത്ഥ് ഭരതൻ കൂട്ടിച്ചേർത്തു.