സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമത്തിൽ നിറയുകയാണ്. സ്വാസിക , റോഷൻ മാത്യു, അലൻസിയർ തുടങ്ങിയവരുടെ പ്രകടനം ചിത്രത്തെ വേറിട്ടതാക്കി. എങ്കിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് സ്വാസിക അവതരിപ്പിച്ച സെലീന എന്ന കഥാപാത്രം തന്നെയാണ്. ചിത്രത്തിലെ സ്വാസികയുടെ പ്രകടനത്തെ പ്രശംസിച്ചു നടൻ അലൻസിയർ തന്നെ രംഗത്ത് വന്നിരുന്നു.
ചതുരം എന്ന ചിത്രത്തിലെ കഥാപാത്രം ചെയ്യാം എന്ന് ധൈര്യത്തോടെ പറഞ്ഞ് മുന്നോട്ടു വരികയും അത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്ത സ്വാസികയ്ക്കാണ് താന് കയ്യടി നൽകാൻ ഉദ്ദേശിക്കുന്നത് എന്നായിരുന്നു അലൻസിയർ പറഞ്ഞത്. അതൊന്നും അവർക്ക് ഒരു പ്രശ്നമായിരുന്നില്ല. കാരണം ഇത് തങ്ങളുടെ ജോലിയുടെ ഭാഗമാണ്. അതിന്റെ ഭാഗമായാണ് ഇത് അഭിനയിക്കുന്നത്, ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അലൻസിയർ പറഞ്ഞു.
ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിട്ടില്ല. അപ്പോൾ അവിടെ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല. അവിടെ എല്ലാവരും അഭിനയിക്കുകയാണ്. അലൻസിയർ എന്നോ സ്വാസിക എന്നോ ഇല്ല. ആ രംഗം നന്നായി ചെയ്യണമെന്ന് മാത്രമേ എല്ലാവരുടെയും മനസ്സിൽ ഉള്ളൂ.
അതേസമയം ചില ഇൻഡിമേറ്റ് രംഗങ്ങൾ അഭിനയിക്കാൻ തനിക്ക് വല്ലാത്ത ബുദ്ധിമുട്ടും നാണവും തോന്നിയതായി അലൻസിയർ സമ്മതിക്കുന്നു. പക്ഷേ സ്വാസിക ഒരു നാണവും ഇല്ലാതെയാണ് ആ രംഗങ്ങൾ എല്ലാം ചെയ്തത്. പൊതുവേ പുരുഷന് ഇത്തരം രംഗങ്ങൾ ചെയ്യാൻ വല്ലാത്ത നാണം തോന്നും. തനിക്കും ഒരു കുടുംബവും കുട്ടികളും ഒക്കെയുണ്ട് അവരും ഇതൊക്കെ കാണുന്നുണ്ടെന്നും അലൻസിയർ കൂട്ടിച്ചേർത്തു.