ജയന്‍റെ സങ്കല്പത്തിലുള്ളത് തന്നെപ്പോലെ എല്ലാം തികഞ്ഞ ഒരു പെണ്ണായിരുന്നു.. അങ്ങനെ ഒരാളെ കിട്ടാത്തതുകൊണ്ടാണ് ജയന്‍ വിവാഹം കഴിക്കാതിരുന്നത്….. ഷീല

അന്തരിച്ച പ്രിയ കലാകാരൻ ജയനെക്കുറിച്ചുള്ള ഓർമ്മകൾ നടി ഷീല ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയുണ്ടായി.

48 വർഷം മുൻപ് ശാപമോക്ഷം  എന്ന സിനിമയുടെ ലൊക്കേഷനിലാണ് ജയനെ താൻ ആദ്യമായി കാണുന്നതെന്ന് ഷീല പറയുന്നു. അന്ന് ജയൻ പ്രശസ്ക്തനായിരുന്നില്ല. ആദ്യമായി കണ്ടപ്പോൾ തന്‍റെ കാലില്‍ തൊട്ട് വന്ദിച്ച വ്യക്തിയായിരുന്നു ജയൻ എന്നു ഷീല പറയുന്നു. എല്ലാവരോടും വളരെ വിനയത്തോടെയായിരുന്നു പെരുമാറിയിരുന്നത്.  ഓരോ രംഗം അഭിനയിച്ചു കഴിയുമ്പോഴും നന്നായിട്ടുണ്ടോ എന്ന് ചോദിക്കുമായിരുന്നു. ഒരു ദിവസം കൊണ്ട് നടനായി മാറിയ താരമല്ല ജയൻ. വളരെ കഷ്ടപ്പെട്ടാണ് ജയൻ സിനിമയിലേക്ക് എത്തിയത്.

Screenshot 190

വിവാഹം കഴിക്കാത്തതിനെക്കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ സിനിമയിൽ എന്തെങ്കിലും ആയതിനു  ശേഷം വിവാഹം കഴിക്കും എന്നാണ് ജയൻ പറഞ്ഞത്. മാത്രമല്ല സിനിമയിൽ തന്നോട് വിവാഹത്തെക്കുറിച്ച് ചോദിക്കുന്ന ഒരേ ഒരാൾ താൻ മാത്രമാണെന്നും ജയൻ ചിരിച്ചുകൊണ്ട് പറഞ്ഞതായി ഷീല ഓർക്കുന്നു.

വിവാഹിതനായി ഭാര്യയെയും കൂട്ടി തന്റെ വീട്ടിലേക്ക് വരണം എന്നു പറഞ്ഞപ്പോൾ ജയൻ ചോദിച്ചത് ഷീലാമ്മ തന്നെ കെട്ടുമോ എന്നാണ്. തമാശയായിട്ടാണ് ജയൻ അത് ചോദിച്ചതെങ്കിലും ആ ചോദ്യം കേട്ട് ഒരു നിമിഷം നടുങ്ങിപ്പോയെന്ന് ഷീല പറയുന്നു. തന്നെപ്പോലെ ഒരു പെണ്ണിനെ വിവാഹം കഴിക്കുമെന്നും  സങ്കല്പത്തിനുള്ള തന്നെപ്പോലെ പെണ്ണ് എല്ലാം തികഞ്ഞ ഒരു പെണ്ണാണ് എന്നാണ് ജയൻ പറഞ്ഞതെന്ന് ഷീല പറയുകയുണ്ടായി.

പിന്നീട് താനും ജയനും മറ്റ് മൂന്നു നിർമ്മാതാക്കളും ചേർന്ന് ഫൈവ് ഫിംഗേഴ്സ് എന്ന പേരില്‍ ഒരു കമ്പനി ആരംഭിച്ചിരുന്നു.മദ്രാസിൽ ഉള്ള തന്റെ വീട്ടിലായിരുന്നു അതിന്റെ ചർച്ചകൾ മുഴുവൻ നടന്നത്. ആദ്യ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ ജയന്‍ മരിക്കുന്നത്. പിന്നീട് ആ സിനിമയുടെ നിർമ്മാണത്തിനായി ജയന്‍ നൽകിയ പണം ജയന്റെ അമ്മയെ തിരികെ ഏൽപ്പിച്ചു.

 വിവാഹം കഴിക്കുന്നതിന് തന്നെപ്പോലെ ഒരു സ്ത്രീയെ  ജയന് കിട്ടിയിട്ടുണ്ടായില്ല. അതുകൊണ്ടാവാം ജയൻ അവിവാഹിതനായി തുടരുന്നത്. ജയൻ ഒരു നല്ല സഹോദരനും നല്ല മനുഷ്യനും ആയിരുന്നു. എത്ര വർഷം കഴിഞ്ഞാലും ജയന് പകരക്കാർ ഇല്ലെന്നും ഷീല കൂട്ടിച്ചേർത്തു