അച്ഛന് ഒന്നും പറ്റില്ല എന്ന് അമ്മയ്ക്ക് ഭയങ്കര വിശ്വാസമാണ്… അമ്മയെ ഞങ്ങൾ പറഞ്ഞു കളിയാക്കുന്ന ഒരു സംഭവമുണ്ട്… വിനീത് ശ്രീനിവാസൻ പറയുന്നു…

മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരൻ ശ്രീനിവാസൻ അസുഖ ബാധിതനായി കുറച്ചു നാളുകൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഏറെ നാളത്തെ ഇടവേളക്കു ശേഷം അമ്മയുടെ ഒരു പൊതു പരിപാടിയിലും പ്രമുഖ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിനും ശ്രീനിവാസൻ പങ്കെടുത്തിരുന്നു. ഇതു വലിയ വാർത്ത പ്രാധാന്യം നേടി. വീണ്ടും അഭിനയ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ് ശ്രീനിവാസൻ. ഇപ്പോഴിതാ അച്ഛനെക്കുറിച്ചും അമ്മയെ കുറിച്ചും വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുകയാണ്.

Screenshot 182

തന്റെ അമ്മയുടെ ഏറ്റവും വലിയ സന്തോഷം അച്ഛന്റെ ചുറ്റിനും ഉണ്ടാവുക എന്നതാണെന്ന് വിനീത് പറയുന്നു. അച്ഛന് ഒന്നും പറ്റില്ല എന്നത് അമ്മയുടെ വലിയ വിശ്വാസമാണെന്ന് വിനീത് പറയുകയുണ്ടായി. ആശുപത്രിയിലെ സിസ്റ്റർമാരെഉയ്മ്  കൂട്ടി അമ്പലത്തിൽ പോകാറുമുണ്ട്. ഏതു ആശുപത്രിയിൽ പോയാലും അവിടെയുള്ള നഴ്സുമാരുമായി അമ്മ കമ്പനിയാകും. പിന്നെ അവരെ പേരെടുത്താണ് വിളിക്കുന്നത്. താൻ അവിടെ ചെല്ലുമ്പോൾ സിസ്റ്ററിനെ കൂട്ടി തന്റെ ഒപ്പം ഫോട്ടോ എടുക്കണമെന്ന് പറഞ്ഞു വിളിച്ചു കൊണ്ടുവരുമെന്ന് വിനീത് പറയുന്നു.

ആശുപത്രിയിൽ ഉള്ളവരെ കൂട്ടി അമ്പലത്തിൽ പോകാറുണ്ട്. അമ്മയെക്കുറിച്ച് പറഞ്ഞു കളിയാക്കുന്ന ഒരു സംഭവം ഉണ്ട്. അമ്മ വീട്ടിൽ നിന്നും അമ്പലത്തിലേക്ക് പോകുമ്പോൾ വഴിയിൽ മറ്റൊരു അമ്പലം കണ്ടാല്‍ അവിടെ കയറി പ്രാർത്ഥിച്ചിട്ടേ പോവുകയുള്ളൂ. താനിത് തമാശയായി പറയുന്നതല്ലെന്നും ശരിക്കും നടക്കുന്ന കാര്യമാണെന്നും വിനീത് പറയുന്നു. തന്റെ അച്ഛൻ ഒരു വിശ്വാസത്തെയും എതിർക്കില്ല, അദ്ദേഹം യോജിച്ചില്ലെങ്കിലും എതിർക്കാറില്ലന്നും വിനീത് കൂട്ടിച്ചേർത്തു.