ഐശ്വര്യ ലക്ഷ്മി അല്ല… ശരിക്കും പൂങ്കുഴലി ആകേണ്ടിയിരുന്നത് നടി രോഹിണി… സംഭവിച്ചതിതാണ്…

മണി രത്നം സംവിധാനം  ചെയ്തു ഏതാനും ദിവസങ്ങൾക്ക് മുൻപ് തിയറ്ററിൽ എത്തിയ ചിത്രമാണ്  പൊന്നിൻ സെൽവൻ. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയങ്കരിയായ നടി ഐശ്വര്യ ലക്ഷ്മി ആണ്. ഐശ്വര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം. കൽക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കിയുള്ള പൊന്നിയൻ സെൽവൻ എന്ന ചിത്രം പല സംവിധായകരുടെയും സ്വപ്ന പദ്ധതിയായിരുന്നു.

Screenshot 174

കമല്‍ഹാസനും ഈ ചിത്രം ഒരുക്കാൻ പദ്ധതി ഇട്ടിരുന്നു.  ചിത്രത്തിൽ പൂങ്കുഴലിയായി അദ്ദേഹം മനസ്സിൽ കണ്ടത് നടി രോഹിണിയായിരുന്നു. ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്  രോഹിണി തന്നെയാണ്. ചിത്രം പലതവണ അനൗൺസ് ചെയ്തിരുന്നതായി രോഹിണി പറയുന്നു. കമൽഹാസൻ ഇത് അനൗൺസ് ചെയ്തപ്പോഴേക്കും താൻ ആ നോവൽ മുഴുവനും വായിച്ചിരുന്നു. ചിത്രത്തിലെ പൂങ്കുഴലി എന്ന കഥാപാത്രത്തെ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു.

ഒരു ഫിലിം മേക്കറിന്റെ അടുത്ത് ചെന്ന് ഈ ചിത്രം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്നത് തന്നെ ആദ്യമാണെന്ന് രോഹിണി പറയുന്നു. അങ്ങനെ കമൽഹാസനോട് കാണണം എന്ന് പറഞ്ഞ് ഉച്ച സമയത്ത് എ വി എം സ്റ്റുഡിയോയിൽ പോയി. ചിത്രം പ്രൊഡ്യൂസ് ചെയ്യാൻ പോകുന്നത് കമൽഹാസനായിരുന്നു. അതിൽ പൂങ്കളി എന്ന കഥാപാത്രം താൻ തന്നെ ചെയ്യും എന്ന് അങ്ങോട്ട് പറഞ്ഞു. അപ്പോൾ അദ്ദേഹം ചിരിച്ചു. പിന്നീട് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അത് നടന്നില്ല.

വളരെ വർഷങ്ങൾക്കു ശേഷമാണ് മണി രത്നം സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങുന്നത്. അതിൽ വളരെയധികം സന്തോഷമുണ്ട്. നേരത്തെയും പലപ്രാവശ്യം പ്രഖ്യാപിച്ചിട്ടും  ഈ സിനിമ നടന്നില്ല. അതിനുള്ള ബഡ്ജറ്റ് ലഭിച്ചിരുന്നില്ല. കാരണം അത്രത്തോളം വളരെ വലിയ ഒരു കഥയാണ് അത്. ഇപ്പോൾ സിനിമ കാണുമ്പോൾ വളരെ വേഗത്തിൽ കഥ പറയുന്നതു പോലെയാണ് തോന്നുന്നത്. കാരണം അത്രത്തോളം കഥ പറയാനുണ്ട്. ചിത്രം മൂന്ന് ഭാഗങ്ങൾ ചെയ്താൽ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്. അതുമല്ലെങ്കിൽ ഒരു സീരീസ് പോലെ ചെയ്തിരുന്നെങ്കിൽ പൂങ്കുഴലി പോലെ ഒരു കഥാപാത്രത്തിന് മികച്ച സ്പേസ് ചിത്രത്തിൽ കിട്ടുമായിരുന്നു എന്നും രോഹിണി കൂട്ടിച്ചേർത്തു.