ഇങ്ങനെ ഒരു വ്യക്തി സിനിമയോട് ഒരു ഘട്ടത്തിലും പ്രവർത്തിച്ചിട്ടില്ല…ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്.. രഞ്ജിനി അച്യുതൻ..

പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണനെക്കെതിരെ ഉയർന്ന പീഡന പരാതിയിൽ WCC  ക്കെതിരെ ചിത്രത്തിന്റെ ട്രാൻസിലേറ്ററും സബ്ടൈറ്റിലറുമായ രഞ്ജിനി അച്യുതൻ രംഗത്ത്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് രഞ്ജിനി ഡബ്ല്യുസിസി ക്കെതിരെ രംഗത്ത് വന്നത്.

Screenshot 172

താൻ മനസ്സിലാക്കിയിടത്തോളം പരാതിക്കാരിയായ വ്യക്തി 2020 മാർച്ച് മാസത്തിലാണ് ആദ്യമായി സമൂഹ മാധ്യമം വഴി ലിജുവിനെ പരിചയപ്പെടുന്നത്. അതിനകത്ത് തന്നെ പടവെട്ട് എന്ന ചിത്രത്തിന്റെ 85 ശതമാനം ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പൂർത്തിയായി കഴിഞ്ഞിരുന്നു. മാത്രമല്ല താനും ഭർത്താവ് ഗോവിന്ദ് വസന്തയും ഉൾപ്പെടെ എല്ലാ ടെക്നീഷ്യന്മാരും ഈ ചിത്രത്തിലെ പ്രധാന അഭമേതാക്കളും  ചിത്രീകരണത്തിന് മുൻപ് തന്നെ ചിത്രത്തിന്റെ തിരക്കഥയുടെ ഹാർഡ് കോപ്പി കൈപ്പറ്റിയിരുന്നതായി രഞ്ജിനി പറയുന്നു. ഇതിലെ എല്ലാ കാസ്റ്റ് ആൻഡ് ക്രൂ  മെമ്പേഴ്സും 2019 ഡിസംബർ മാസം മുതൽ തന്നെ പ്രൊഡക്ഷൻസിന്റെ എഗ്രിമെന്റിന്റെ ഭാഗമായിരുന്നു. പിന്നീട് സരിഗ പ്രൊഡക്ഷൻ ഹൗസ് സിനിമ ഏറ്റെടുത്തപ്പോൾ എഗ്രിമെന്റുകൾ പുതുക്കി എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആരോപണംഉന്നയിച്ച വ്യക്തി ഇത്തരത്തിലുള്ള ഒരു എഗ്രിമെന്റിലും ഉൾപ്പെട്ടിട്ടില്ല എന്നുമാത്രമല്ല സിനിമയിലെ പ്രധാന നടി നടന്മാരോടും പ്രൊഡക്ഷൻ ടീമിനോടും വ്യക്തിപരമായി സംസാരിച്ചപ്പോൾ അവർ എല്ലാം ഒരേ സ്വരത്തിൽ പറഞ്ഞ കാര്യം ഇങ്ങനെ ഒരു വ്യക്തി സിനിമയുടെ ഒരു ഘട്ടത്തിലും പ്രവർത്തിച്ചിട്ടില്ല എന്നാണ്. താനും ഭർത്താവും ഇങ്ങനെ ഒരു വ്യക്തി വർക്ക് ചെയ്തിട്ടുള്ളതായി കണ്ടിട്ടില്ല. ക്യാമറയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച മാലൂർ എന്ന ഗ്രാമത്തിലെ മുഴുവൻ ജനങ്ങളോടും ഇതിനെക്കുറിച്ച് അന്വേഷിച്ചാൽ ഇത് ബോധ്യപ്പെടും. അതുകൊണ്ടുതന്നെ വർക്ക് പ്ലേസ് ഹരാസ്മെന്റ് അല്ല  നടന്നിട്ടുള്ളതെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് രഞ്ജിനി ചോദിക്കുന്നു. 

ഈ സിനിമയുടെ ചിത്രീകരണ വേളയിൽ ഐസിസി ഉണ്ടായിരുന്നില്ല. 2022 മാർച്ചില്‍  കേരളത്തിലെ എല്ലാ സിനിമാ സെറ്റിലും ഐസിസി ഉണ്ടാകണമെന്ന് ഹൈക്കോടതി ഉത്തരവിടുന്നത്. ഈ ഉത്തരവ് ഉണ്ടാകുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ 100% ചിത്രീകരണം പൂർത്തീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ട് ആ ആരോപണവും നിലനിൽക്കില്ല. അതേസമയം പീഡന ആരോപണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ അതിനെക്കുറിച്ച് താൻ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലന്നും രഞ്ജിനി കുറിച്ചു.