ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരം സാനിയ മിർസയും മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷൈബ് മാലിക്കും വിവാഹ ബന്ധം വേര്‍പെടുത്തുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഈ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിനിടെ ഇരുവരും ബന്ധം ഏർപ്പെടുത്തി എന്ന് വെളിപ്പെടുത്തി അടുത്ത സുഹൃത്ത് രംഗത്ത് വന്നിരുന്നു. അപ്പോഴും ഇതിന് ഇരു താരങ്ങളുടെ ഭാഗത്ത് നിന്നും ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
സാനിയ മിർസ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധേയമായി.തകർന്ന ഹൃദയങ്ങൾ എവിടേക്കാണ് പോകുന്നത്. ദൈവത്തെ കണ്ടെത്താൻ എന്നാണ് സാനിയ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പ്. ഇതോടെയാണ് ഇവർക്കിടയിലെ ബന്ധത്തിന് വിള്ളൽ വീണു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
ഇപ്പോഴിതാ ഇതിന്റെ കാരണക്കാരി ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇരുവർക്കും ഇടയിലെ ബന്ധത്തിന് വിള്ളൽ വീഴാൻ കാരണം പ്രശസ്ത പാക്കിസ്ഥാൻ നടിയും മോഡലുമായ ആയിഷ ഒമർ ആണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
പാക്കിസ്ഥാനിലെ അറിയപ്പെടുന്ന നടിയും മോഡലും ആയ ആയിഷ ഒരു ശത കോടീശ്വരിയാണ്. പാക്കിസ്ഥാനിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന ഒരു നടി കൂടിയാണ് ഇവർ. ആയിഷയും ഷോയേബും ഒരുമിച്ചുള്ള ഒരു ഫോട്ടോഷൂട്ട് അടുത്തിടെ പുറത്ത് വരികയുണ്ടായി. ഇതിൽ ഷോയിബ് മാലിക്കും ആയിഷയും വളരെ ഇന്റിമേറ്റ് ആയിട്ടാണ് പോസ് ചെയ്തിട്ടുള്ളത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആയിഷയുടെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള അഭിപ്രായപ്രകടവും ഇതുവരെ പുറത്തു വന്നിട്ടില്ല.