അണ്ണാ സുഖം തന്നെയാണോ എന്ന് ചോദിച്ചാൽ എണീറ്റ് പോടാ എന്ന് മമ്മൂട്ടി പറയും.… നടന്‍ നന്ദു…

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമാ ലോകത്ത് സജീവമായി നിറഞ്ഞു നിൽക്കുന്ന നടനാണ് നന്ദു. അദ്ദേഹം നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമായി. ചരിത്രം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് താൻ ആദ്യമായി  മമ്മൂട്ടിയെ പരിചയപ്പെടുന്നതെന്ന് നന്ദു പറയുന്നു.

Screenshot 151

ആ സിനിമയിൽ ബിയർ കുടിക്കുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു. ഷോട്ടിൽ ഒറിജിനൽ ബിയർ കാണിക്കണം. പക്ഷേ പൊട്ടിക്കുമ്പോൾ പദ വരാൻ പാടില്ല. നേരത്തെ ഡ്രിങ്ക്സ് കാണിക്കുമ്പോൾ കട്ടൻചായ  ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് കൊക്കക്കോള ആയി. ഇപ്പോൾ ആപ്പി ഫിസ് ആണ് ഉപയോഗിക്കുന്നത്. ബീയര്‍ കുടിച്ചു കൊണ്ടിരിക്കുമ്പോൾ മമ്മൂട്ടി വരുന്ന ഷോട്ടാണ്. ആദ്യമായിട്ടാണ് അദ്ദേഹത്തെ കാണുന്നത്.  ഇത് ഒറിജിനൽ ബിയർ ആണോ എന്ന് അദ്ദേഹം ചോദിച്ചു. ഒറിജിനൽ ബിയർ ആണെന്ന് മറുപടി പറഞ്ഞു.

വർഷം കുറച്ചായി താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്,  പക്ഷേ ഇതുവരെ ഒരു ബിയർ തനിക്ക് തന്നിട്ടില്ല. ഇത് എത്രാമത്തെ പടമാണെന്ന് അദ്ദേഹം തിരക്കിയപ്പോള്‍ രണ്ടാമത്തെ പടമാണെന്ന് പറയുകയും ചെയ്തു. നിന്റെയൊക്കെ സമയമാണ്,  നമ്മളൊക്കെ ചോദിച്ചാൽ കാടിവെള്ളമാണ് കലക്കി തരുന്നത് എന്ന് മമ്മൂട്ടി തമാശ രൂപേണ പറയുകയും ചെയ്തു. 

 മമ്മൂട്ടിയുമായി അടുത്തു സംസാരിക്കാനുള്ള അവസരം അന്നാണ് ലഭിക്കുന്നതെന്ന് നന്ദു പറയുന്നു. സ്നേഹമുണ്ടെങ്കിൽപ്പോലും ഓപ്പൺ ആയി  അത് പ്രകടിപ്പിക്കുന്ന വ്യക്തിയല്ല അദ്ദേഹമെന്ന് നന്ദു പറയുന്നു. അദ്ദേഹത്തിന്‍റെ  മൂഡ്  എന്താണെന്ന് അറിഞ്ഞിട്ട് മാത്രമേ അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കാൻ പാടുള്ളൂ. അണ്ണാ സുഖം തന്നെയാണോ എന്ന് ചോദിച്ചാൽ എണീറ്റ് പോടാ എന്ന് പറയും. എന്നാൽ കറക്റ്റ് മൂഡില്‍ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നിരുന്നാൽ തമാശ പറയുകയും ലോക കാര്യങ്ങൾ ഒക്കെ സംസാരിക്കുകയും ചെയുന്ന  വ്യക്തിയാണ് മമ്മൂട്ടിയെന്നും നന്ദു പറയുകയുണ്ടായി.