വിവാഹം ഒരു എടുത്തുചാട്ടമായിപ്പോയി … സ്വന്തമായി ഒരു കാർ മാത്രമായിരുന്നു ആകെ ഉണ്ടായിരുന്ന സമ്പാദ്യം… വിവാഹമോചനത്തിന് പിന്നിലെ കാരണം വിശദീകരിച്ച് ടെലിവിഷൻ താരം അനുശ്രീ…

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ. ബാലതാരമായി അഭിനയം ആരംഭിച്ച അനുശ്രീ പിന്നീട്  നായികയായും മികവു പുലർത്തി. അനുശ്രീയുടെയും ക്യമാറാമാന്‍ വിഷ്ണുവിന്‍റെയും  വിവാഹം  വലിയ വാർത്തയായി മാറിയിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും അടുത്തിടെ ഒരു കുട്ടി ജനിച്ചിരുന്നു. കുട്ടി ജനിച്ച് അധികം വൈകാതെ തന്നെ ഇരുവരും ബന്ധം വേര്‍പെടുത്തി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത് സ്ഥിരീകരിച്ച് നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

Screenshot 135

വിവാഹം ഒരു എഴുത്തു ചാട്ടമായിപ്പോയി എന്ന് അനുശ്രീ പറയുന്നു. അത് എടുത്തു ചാട്ടം അല്ലെന്നും ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചതാണെന്നും തുടക്കത്തിൽ എല്ലാവരും പറയാറുണ്ട്.  എന്നാൽ ഒരുമിച്ച്  മുന്നോട്ടു പോകുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. 

സാമ്പത്തികം  ജീവിതത്തിൽ വളരെ പ്രധാനമാണ്. ഫിനാൻഷ്യലി സ്റ്റേബിൾ അല്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല. വിവാഹം കഴിക്കുമ്പോൾ ഒരു ജോലിയുണ്ടായിരുന്നു. പിന്നീട് മറ്റൊരു ജോലിയും ഉണ്ടായിരുന്നില്ല. മുന്നോട്ടു പോകുന്നതിനിടെ  ജീവിതം പ്രയാസകരമായ മാറി. തന്നെ സംബന്ധിച്ച് ഒരു കാർ ഉള്ളതൊഴിച്ചാൽ ഒരു വരുമാനവും ഉണ്ടായിരുന്നില്ല. ഒരു കാർ മാത്രമായിരുന്നു ആകെ ഉണ്ടായിരുന്ന സമ്പാദ്യം.  എല്ലാം ഒരുമിച്ച് മാനേജ് ചെയ്യാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായി. ഇതോടെ ഇരുവർക്കും പ്രശ്നമുണ്ടായി. ഭർത്താവിന് എല്ലാം ഒരുമിച്ച് മാനേജ് ചെയ്യുന്നതിൽ പ്രയാസം നേരിട്ടു. പിന്നീട് അത് വലുതായി വന്നുവെന്ന് നടി പറയുന്നു.

മുതിർന്നവരെ പോലെയല്ല കുട്ടികളുടെ കാര്യം. കുട്ടിയായി കഴിയുമ്പോൾ സാമ്പത്തികം ഒരു വലിയ പ്രശ്നമാണ്. തന്റെ കുട്ടിക്ക് ഒരു ബുദ്ധിമുട്ട് ഭാവിയിൽ ഉണ്ടാകരുത് എന്ന് കരുതിയാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് താനെത്തിയതെന്ന് നടി പറയുന്നു.