ഒന്നിനും കൊള്ളാത്ത നമ്മുടെ ബൗളർ സിംഹങ്ങൾ വയറു നിറച്ച് അടി വാങ്ങി തലതാഴ്ത്തി മടങ്ങി… ടീം ഇന്ത്യയുടെ പരാജയത്തെ രൂക്ഷമായി പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ് ….

20 20 വേൾഡ് കപ്പിൽ നിന്നും ഇന്ത്യൻ ടീം സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോൽവി ഏറ്റുവാങ്ങിയ ഞെട്ടലിലാണ് കായികപ്രേമികൾ. ടീം ഇന്ത്യയുടെ പ്രകടനത്തിൽ നിരാശരാണ് എല്ലാവരും. ഇപ്പോഴിതാ ഇന്ത്യൻ ടീം നേരത്തെ തയ്യാറാക്കിയ സ്ക്രിപ്റ്റ് പോലെ ഈ ടൂർണമെന്റ് തുടങ്ങിയത് മുതൽ കളിച്ചതെന്ന് സന്തോഷ് പണ്ഡിറ്റ് സമൂഹ മാധ്യമത്തിൽ കുറിച്ചു. 

Screenshot 125

ഇന്ത്യ മുൻകൂട്ടി എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റ് പോലെയാണ് ഈ ടൂർണ്ണമെന്റ് തുടങ്ങിയത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഓപ്പണർമാരിൽ ഒരാൾ പതിവുപോലെ തട്ടിമുട്ടി പോകുന്നു. പിന്നീട് കോഹ്ലിയെത്തുകയും അദ്ദേഹവും 10 ഓവർ തട്ടിമുട്ടിക്കളിച്ച് എങ്ങനെയെങ്കിലും 60 റൺസ് നേടിയെടുക്കാം. അപ്പോൾ മറ്റേ ഓപ്പണര്‍ ഔട്ട് ആകും.

പിന്നീട് നാലാമനായി എത്തുന്ന സൂര്യകുമാർ യാദവ് കഷ്ടപ്പെട്ട് ബാറ്റ് ചെയ്ത് ഇന്ത്യയെ 160 എത്തിക്കുകയാണ് ചെയുന്നത്. പക്ഷേ ഇപ്രാവശ്യം അദ്ദേഹത്തിന് വിചാരിച്ചതുപോലെ റൺസ് നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തവണ ഈ ജോലി ടൂർണമെന്റിൽ ആദ്യമായി ഫോമിലെത്തിയ ഹർദിക് പാണ്ഡ്യ ആണ് ചെയ്തത്. അദ്ദേഹം സൂര്യകുമാറിനെ പോലെ കളിച്ച് ഇന്ത്യയെ 168ലെത്തിച്ചു.

പിന്നീട് പതിവുപോലെ 40 പന്തിൽ 50 നേടി കോലി അവസാനം ഓവറുകളിൽ പുറത്തായി. ഋഷി പന്ത് പെട്ടന്ന്  വരുകയും പോവുകയും ചെയ്തുവെന്ന് സന്തോഷ് പണ്ഡിറ്റ് പരിഹസിക്കുന്നു.

എന്നാൽ മറുപടി ബാറ്റിംഗിന് എത്തിയ ഇംഗ്ലണ്ട് ടീം കളിച്ചത് ജയിക്കാൻ വേണ്ടിയാണ്. അവർ ഇന്ത്യയെപ്പോലെ തട്ടിമുട്ടി കളിക്കാതെ പവർപ്ലെയിൽ ഇന്ത്യൻ ബൌളര്‍ന്മാരെ അടിച്ചു പരത്തി. ഒന്നിനും കൊള്ളാത്ത ഇന്ത്യയുടെ ബൗളർ സിംഹങ്ങൾ വയറു നിറയെ അടി വാങ്ങി തലതാഴ്ത്തി മടങ്ങുകയാണ് ചെയ്തതെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു.

ഇനി ഇന്ത്യയുടെ അടുത്ത പരമ്പര ന്യൂസിലൻഡിനെതിരെ അവരുടെ നാട്ടിൽ വച്ചാണ് നടക്കുന്നത്. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയിട്ടുള്ളത് കൊണ്ട് ആ പരമ്പരയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. പിന്നീടുള്ള ബംഗ്ലാദേശിനെതിരെ ഇന്ത്യയിൽ വച്ച് നടക്കുന്ന പരമ്പരയാണ്. അതിൽ സീനിയർ താരങ്ങൾ ഇറങ്ങി സെഞ്ച്വറി അടിച്ച് ടീമിലെ സ്ഥാനം നിലനിർത്തുമെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.