മലയാള ചലച്ചിത്ര ലോകത്ത് നിരവധി ആരാധകരുള്ള യുവ നടിയാണ് നമിത പ്രമോദ്. രാജേഷ് പിള്ള സംവിധാനം ചെയ്ത് 2011ല്‍ തിയേറ്ററിൽ എത്തിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ നമിതയ്ക്ക് കഴിഞ്ഞു. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ചിത്രങ്ങളിലും നമിത തിളങ്ങിയിട്ടുണ്ട്. മറ്റ് നടിമാരെ അപേക്ഷിച്ച് തുടരെത്തുടരെ ചിത്രങ്ങൾ ചെയ്യുന്ന പതിവ് നമിത ക്കില്ല.
വളരെ വർഷങ്ങളായി സിനിമാ ലോകത്ത് നമിത സജീവമായി തുടരുന്ന നമിതയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഈശോയാണ് . ചിത്രത്തിൽ ജയസൂര്യയാണ് നായകനായി അഭിനയിച്ചിരിക്കുന്നത്. ഓ ടി ടി പ്ലാറ്റ്ഫോമിലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്തത്. നാദിർഷ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ നമിതയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ നമിത നടത്തിയ ഒരു അഭിപ്രായ പ്രകടനം ഏറെ ശ്രദ്ധേയമായി.
ഇന്ന് സമൂഹ മാധ്യമത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഫെമിനിസം. എന്നാൽ ഫെമിനിസം എന്നതിന്റെ അർത്ഥം എന്താണെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് നമിത പറയുന്നു. സ്ത്രീയും പുരുഷനും ഒരുപോലെ ആകണം എന്നാണ് താൻ വിശ്വസിക്കുന്നത്. തൊഴിലിടങ്ങളിലും അങ്ങനെ തന്നെ ആയിരിക്കണം. സ്ത്രീയും പുരുഷനും ഒരുപോലെ മുന്നോട്ടു പോകണം എന്നാണ് താന്‍ കരുതുന്നത്. സ്ത്രീക്കും പുരുഷനും ഇടയിൽ പരസ്പരം ബഹുമാനം ആവശ്യമാണെന്നും നമിത കൂട്ടിച്ചേർത്തു.