കെഎസ്എഫ്ഡിസിയുടെ ചെയർമാൻ ഷാജി എന് കരുനിനെതിരെ രൂക്ഷമായ ആരോപണവുമായി സംവിധായക മിനി ഐജി രംഗത്ത്. തന്നോടുള്ള വൈരാഗ്യം തീർക്കുന്നതിനു വേണ്ടിയാണ് ബോധപൂർവ്വം അയാൾ തന്റെ ചിത്രം അകാരണമായി നീട്ടിവയ്ക്കുന്നതെന്നു ഇവര് അഭിപ്രായപ്പെട്ടു. കെഎസ്എഫ്ടിസി വനിതകളുടെ പദ്ധതി അനുസരിച്ച് താൻ സംവിധാനം ചെയ്ത ‘ഡിവോഴ്സ്’ ആണ് ആദ്യം നിർമ്മിച്ച ചിത്രം എന്നും അത് ‘നിഷിധോ’ അല്ലെന്നും മിനി പറയുന്നു.
2019 ൽ ആണ് ഡിവോഴ്സ് നിർമിച്ചത്. അതിന്റെ സെൻസറിങ് കഴിഞ്ഞത് 2020 ലാണ്. പക്ഷേ പലപ്രാവശ്യം പറഞ്ഞിട്ടും തന്റെ ചിത്രം റിലീസ് ചെയ്തില്ലെന്നും അതിനെ മറികടന്നാണ് ‘നിഷിധോ’ എന്ന ചിത്രം റിലീസ് ചെയ്യാൻ പോകുന്നതെന്നും മിനി അവകാശപ്പെട്ടു.
താൻ കഴിഞ്ഞ രണ്ടു വർഷത്തോളമായി ആ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. പല കാരണങ്ങളും പറഞ്ഞു തന്റെ ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുകയാണ്. റിലീസ് വൈകുന്നത് കാണിച്ച് മുൻ സാംസ്കാരിക മന്ത്രി സജി ചെറിയാനെ കണ്ടിരുന്നു. അപ്പോൾ അദ്ദേഹം കെഎസ്എഫ്ഡിസി എംഡിയെ വിളിച്ചു ചിത്രം വേഗം റിലീസ് ചെയ്യണമെന്ന് അറിയിച്ചിരുന്നു. പക്ഷേ ഒന്നും നടന്നില്ല.
ഇതിന്റെ പ്രതികാരമായാണ് കെഎസ്എഫ്ഡിസിയുടെ ചെയർമാൻ തന്റെ ചിത്രത്തിന് പകരം മറ്റൊരു സിനിമ റിലീസ് ചെയ്തു. ഷാജി എന് കരുണിനെ നേരിട്ട് കണ്ടപ്പോൾ ധാര്ഷ്ട്യത്തോടെ ആണ് അദ്ദേഹം തന്നോട് പെരുമാറിയത്. താൻ അദ്ദേഹത്തിന്റെ കാലു പിടിക്കാത്തതു കൊണ്ടാണോ തന്റെ ചിത്രത്തെ മറികടന്ന് നിഷിധൊ എന്ന ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് മിനി പറയുന്നു.
ഷാജി എന് കരുണിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് മിനി ഉന്നയിക്കുന്നത്. കോവിഡിന്റെ കാലത്ത് വളരെ ബുദ്ധിമുട്ടി എടുത്ത ചിത്രമാണ്. എന്നിട്ട് അംഗീകാരം ലഭിക്കാതെ പോകുന്നതിൽ വളരെയധികം സങ്കടം ഉണ്ടെന്നും മിനി കൂട്ടിച്ചേർത്തു.