ആ സിനിമ കണ്ടിറങ്ങിയപ്പോൾ സിദ്ദിഖിന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു… എല്ലാവരും അത് ആഗ്രഹിക്കുന്നുണ്ട് ; ജോണി ആന്റണി

ജോണി ആന്റണി എന്ന സംവിധായകന് മലയാള സിനിമയിൽ സ്വന്തമായി ഒരു ഇടം നേടിക്കൊടുത്ത ചിത്രമാണ് സിഐഡി മൂസ. ദിലീപ് നായകനായി എത്തിയ ഈ ചിത്രം തീയറ്ററിൽ തരംഗമായി മാറി. ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കണം എന്ന ആവശ്യം ഇപ്പോഴും ശക്തമാണ്. ഇപ്പോഴും നിരവധി റിപ്പീറ്റ് വാച്ചേഴ്സ് ഉള്ള സിനിമയാണ് സിഐഡി മൂസ. ഈ സിനിമയുടെ ചിത്രീകരണ വേളയിൽ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജോണി ആന്റണി.

Screenshot 107

തന്റെ കരിയറില്‍ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും സിഐഡി മൂസയെ ബ്രേക്ക് ചെയ്യുന്ന ഒരു ചിത്രം തനിക്ക് ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് ജോണി ആന്റണി പറയുന്നു. ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാൻ വളരെയധികം താല്പര്യമുണ്ട് എന്ന് പറഞ്ഞ അദ്ദേഹം സിനിമയുടെ ചിത്രീകരണ വേളയിൽ ഉണ്ടായ അനുഭവം ആരാധകരുമായി പങ്ക്  വച്ചു.

 95 ദിവസം എടുത്തതാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറയുന്നു. സിനിമയുടെ ഡബ്ബിങ് കഴിഞ്ഞതിനു ശേഷം ദിലീപിന് ചിത്രത്തിന്റെ മേൽ വിശ്വാസം വന്നില്ലായിരുന്നു. മൂന്നു കോടി രൂപ മുടക്കി എടുത്ത ചിത്രമാണ്.  പല ചിത്രങ്ങളിലും ദിലീപിന്റെ ഒപ്പം അസോസിയേറ്റ് ആയി വർക്ക് ചെയ്തിട്ടുണ്ടെങ്കിലും വല്ലാത്ത ടെൻഷനിൽ ആയിരുന്നു താനെന്ന് ജോണി ആന്റണി പറയുന്നു.

Screenshot 108

സിദ്ദിഖ് വന്ന് പടം കാണട്ടെ എന്നായിരുന്നു എന്നായിരുന്നു താൻ പറഞ്ഞത്. അദ്ദേഹം വരണമെന്ന് പറയാൻ ഇടയായ കാരണം എന്താണ് എന്ന് ദിലീപ് ചോദിച്ചു. അദ്ദേഹത്തിന് ഇതുവരെ പരാജയം വന്നിട്ടില്ലല്ലോ എന്ന് പറഞ്ഞു. അങ്ങനെ താനും ദിലീപും വിളിച്ചതിന്റെ അടിസ്ഥാനത്തിൽ സിദ്ദിഖ് വന്നു പടം കണ്ടു.സിനിമ കണ്ടു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. നന്നായി ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്.

ഒരു ബ്രേക്ക് പോലും എടുക്കാതെയാണ് സിഐഡി മൂസയിലെ ഗാനം ചിത്രീകരിച്ചതെന്ന് ജോണി ആന്റണി പറയുന്നു. മൂന്നു മണിയായപ്പോൾ കൊച്ചിൻ ഹനീഫയുടെ ഷൂട്ട് കഴിഞ്ഞിരുന്നു.  അപ്പോഴാണ് അദ്ദേഹത്തിന്റെ ഉമ്മ മരിച്ചു പോയ കാര്യം പറയുന്നത്. ഉമ്മ മരിക്കുമെന്ന് അറിയാമായിരുന്നു എന്നും ഷൂട്ടിങ്ങിന് തടസ്സം ആകരുത് എന്നതുകൊണ്ടാണ് പറയാതിരുന്നത് എന്നുമാണ് കൊച്ചിൻ ഹനീഫ തന്നോട് പറഞ്ഞതെന്ന് ജോണി ആന്റണി പറയുകയുണ്ടായി.