ഹിന്ദു സിനിമ ലോകത്തെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്. തന്റെ മക്കളുമായി വളരെ അടുത്ത വ്യക്തി ബന്ധം പുലർത്തുന്ന താരമാണ് അദ്ദേഹം. കാര്യം ബോളിവുഡിലെ സ്ഥിരം പ്രണയ നായകനാണെങ്കിലും തന്റെ മക്കളുടെ പ്രണയത്തിന്റെ കാര്യത്തിൽ പല നിബന്ധനകളും മുന്നോട്ടു വെച്ചിട്ടുള്ള പിതാവാണ് ഷാരൂഖ് ഖാന്. വീട്ടിനുള്ളില്‍ ചില അത്യാവശ്യം സ്ട്രിക്ട് ആയ ഒരു പിതാവാണ് ഷാരൂഖ്. ഇത് വെളിവാക്കുന്ന പല പെരുമാറ്റങ്ങളും ഷാരൂഖിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. തന്റെ മകളുടെ കാമുകന്റെ ചുണ്ട് കടിച്ചു പറിച്ചെടുക്കുമെന്ന് ഷാരൂഖ് ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
ഹിന്ദിയിലെ പ്രശസ്തമായ പ്രശസ്തമായ കോഫി വിത്ത് കരൻ എന്ന പ്രോഗ്രാമിൽ അഥിതി ആയി പങ്കെടുത്തപ്പോഴാണ് ഷാരൂഖ് ഈ പ്രതികരണം നടത്തിയത്. ഇതിലേക്ക് നയിച്ചത് ഷോ ഹോസ്റ്റ് ആയ കരണ്‍ ജോഹറിന്റെ ഒരു ചോദ്യമാണ്. ഷോയിൽ പങ്കെടുത്ത ഷാരൂഖ് ഖാനോട് മകൾക്ക് ഇപ്പോൾ 16 വയസ്സായെന്നും മകളെ ചുംബിക്കുന്ന ആളെ കൊന്നു കളയുമോ എന്നും കരണ്‍ ജോഹര്‍ ഷാരൂഖിനോട് ചോദിക്കുന്നു.
ഷാരൂഖ് ഇതിന് നൽകിയ മറുപടി താൻ അവന്റെ ചുണ്ടുകൾ പറിച്ചെടുക്കുമെന്നാണ്. അപ്പോള്‍ ഇത് തനിക്ക് അറിയാമെന്ന് കരൺ മറുപടി നല്കുന്നു. അതേസമയം താൻ ഒരിക്കലും മകളെ പിന്തുടരാറില്ല എന്നും മകളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം എന്നത് മാത്രമാണ് താന്‍ ഇതിലൂടെ ഉദ്ദേശിച്ചതെന്നും പറഞ്ഞ് ഷാരൂഖ് തലയൂരി. ഏതായാലും ഷാരൂഖ് ഖാന്റെ ഈ മറുപടി സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയ്ക്ക് വഴി വക്കുകയും ചെയ്തു.
അതേ സമയം ഷാരൂഖിന്റെ രണ്ട് മക്കളും ചലചിത്ര ലോകത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുകയാണ്. മകന് ആര്യന് സംവിധാനത്തിലേക്കും മകള്‍ സുഹാന ഖാന് അഭിനയത്തിലേക്കുമാണ് ചുവട് വയ്ക്കുന്നത്.