തെന്നിന്ത്യയിൽ ആകമാനം നിരവധി ആരാധകർ ഉള്ള നടിയാണ് പൂനം ബജ്വ. കൂടുതലായും ഇവരെ ഗ്ലാമർ വേഷങ്ങളാണ് കാണാറുള്ളത്. ഇടക്കാലത്ത് വച്ച് ചലച്ചിത്ര ലോകത്തു നിന്നും ഒരു ഇടവേള എടുത്ത് നടി മാറിയിരുന്നു. പിന്നീട് റോമിയോ ആൻഡ് ജൂലിയറ്റ് എന്ന ചിത്രത്തിലൂടെയാണ് അവർ മടങ്ങിവരവ് നടത്തിയത്. പ്രധാന നായിക അല്ലാതിരുന്നിട്ട് കൂടി ഈ മടങ്ങിവരവിന് താൻ തയ്യാറായതിനെ കുറിച്ച് നടി വിശദീകരിക്കുകയുണ്ടായി.
ഒരിക്കലും കോളിവുഡിൽ നിന്നും ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചിരുന്നതല്ല എന്ന് നടി പറയുന്നു. സിനിമയുടെ തിരക്കഥയും അതിലെ താരങ്ങൾ ആരാണെന്നും അറിഞ്ഞപ്പോൾ അത് ഒരു നല്ല ചിത്രമാകും എന്ന് കരുതി. അതുകൊണ്ടാണ് അതിന്റെ ഭാഗമാകാൻ തീരുമാനിച്ചത്. വളരെ ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രമായിരുന്നു. ആസ്വദിച്ചാണ് അത് ചെയ്തത്. നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് പാഴായിപ്പോയില്ല.
ഒരു സിനിമയിൽ രണ്ടു നായികമാർ വന്നാൽ അവർ ഒരുമിച്ചു പോകില്ല എന്ന തരത്തിലുള്ള ഒരു ചിന്ത പൊതുവേ എല്ലാവർക്കും ഉണ്ട്. അത് ശരിയല്ല. താനും മറ്റൊരു നായികയായ ഹൻസികയും വളരെ സ്നേഹത്തോടു കൂടിയാണ് സിനിമ പൂർത്തിയാക്കിയത്. ഹൻസിക സ്നേഹവും വിനയവും ഉള്ള കുട്ടിയാണ്.
ആ സിനിമയിലെ ക്രൂ മെമ്പേഴ്സില്‍ ഉള്ള പലരെയും ആദ്യമായി കാണുന്നത് ലൊക്കേഷനിൽ വച്ചാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയപ്പോൾ ആദ്യത്തെ ദിവസം ആകെ ധരിക്കാൻ കഴിഞ്ഞത് ഒരു ഷർട്ട് മാത്രമായിരുന്നു. പാന്റ് ഇടാതെ ഷർട്ട് മാത്രം ധരിച്ചാണ് ലൊക്കേഷനിൽ നിന്നത് . അത്തരം ഒരു അനുഭവം മുൻപ് പരിചയമില്ലാത്തതായിരുന്നുവെന്ന് പൂനം പറയുന്നു.