ചൊറിച്ചിൽ ഉള്ള സ്ഥലത്ത് മൂത്രം പുരട്ടി മസാജ് ചെയ്യും, എണ്ണയ്ക്ക് പകരം മൂത്രം ഉപയോഗിക്കും… മൂത്രം ശുദ്ധമായ ജലമാണ്… അറപ്പുളവാക്കുന്ന അവകാശവാദവുമായി നടൻ കൊല്ലം തുളസി…

ഈ പ്രായത്തിലും താൻ സുന്ദരനായിരിക്കുന്നതിന്റെ രഹസ്യം യൂറിൻ തെറാപ്പി ആണെന്ന് നടൻ കൊല്ലം തുളസി. നേരത്തെ തന്നെ ഇത്തരം oru അഭിപ്രായപ്രകടനവുമായി അദ്ദേഹം രംഗത്ത് വന്നിരുന്നു. സമൂഹമാധ്യമത്തിൽ അടക്കം വലിയ വിമർശനത്തിന് കാരണമായി. ഇപ്പോഴിതാ താൻ മാത്രമല്ലന്നും ചലച്ചിത്ര ലോകത്തെ പല പ്രമുഖരുംയൂറിൻ തെറാപ്പി നടത്തുന്നുണ്ടെന്നും കൊല്ലം തുളസി അവകാശവാദം ഉന്നയിക്കുന്നു. പക്ഷേ പലർക്കും ഇത് തുറന്നു പറയാൻ മടിയാണ്. ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരം ഒരു അഭിപ്രായം മുന്നോട്ടു വച്ചത്.

Screenshot 81

താൻ ഒരുപാട് രോഗങ്ങളുള്ള വ്യക്തിയാണെന്ന് കൊല്ലം തുളസി പറയുന്നു. ക്യാൻസർ വന്നിട്ടുണ്ട് , ന്യൂറോപ്പതിയുണ്ട് , വലതു കണ്ണിന് കാഴ്ച ശക്തിയില്ല,  ചെറിയ വിറയലും കൈകാലുകൾക്ക് ശേഷിക്കുറവും  ഉണ്ട്. നിരവധി അസുഖങ്ങൾ ഉണ്ട്. പക്ഷേ അതിനെയൊക്കെ അതിജീവിക്കുകയാണ്.

 ശരീരത്തിൽ ചൊറിച്ചിൽ ഉള്ള സ്ഥലത്ത് മൂത്രം പുരട്ടി മസാജ് ചെയ്യും. തലയിൽ എണ്ണയ്ക്ക് പകരം മൂത്രമാണ്  പുരട്ടുന്നത്. ഇതുകൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ടായി. പലർക്കും ഇത് കേൾക്കുമ്പോൾ പുച്ഛവും അവജ്ഞയും തോന്നാം.

പക്ഷേ മൂത്രം ശുദ്ധമായ ജലമാണ്. ഇത് കുടിക്കുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിക്കും.രോഗശമനം ഉണ്ടാകും. ആറുമാസം കൊണ്ട് തന്നെ നല്ല മാറ്റമാണ് ഉണ്ടായിട്ടുള്ളത്. കുടിക്കുന്നത് സ്വന്തം മൂത്രമാണ്, അന്യന്റെ മൂത്രമല്ല. കാലിലെ അസുഖം മാറുന്നതിന് പഴയ മൂത്രം ബക്കറ്റിൽ ഒഴിച്ച് വെച്ച് അതിൽ കാലിട്ടിരിക്കാറുണ്ട്. രോഗം നല്ല രീതിയിൽ ഭേദമായി.

കാൻസറുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങളുമുണ്ട്. എഴുന്നേറ്റു നടക്കാൻ പോലും പറ്റാത്ത തരത്തിലുള്ള അസുഖങ്ങൾ ഉണ്ട്. പക്ഷേ മൂത്രം കുടിക്കാൻ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റങ്ങളാണ് ശരീരത്തിന് സംഭവിച്ചത്.

എന്നും രാവിലെ എണീറ്റാൽ 200 മില്ലി മൂത്രം കുടിക്കും. മൂത്രം ശേഖരിച്ചു വെക്കുകയും ചെയ്യും. ശബ്ദം പോയപ്പോൾ മൂത്രം ഉപയോഗിച്ച് ഗാർഗിൽ ചെയ്തപ്പോഴാണ് തിരിച്ചു കിട്ടിയത്. യൂറിൻ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുർആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ടെന്നും കൊല്ലം തുളസി കൂട്ടിച്ചേർത്തു.