
ഒരു കാലത്ത് സൌത്ത് ഇന്‍ഡ്യന്‍ സിനിമാ ലോകത്തെ കിരീടം വയ്ക്കാത്ത താര റാണി ആയിരുന്നു, നമിത എന്ന നമിത വങ്കവാല. മോഡലിങ് രംഗത്തിലൂടെ ആണ് ഇവര്‍ ബിഗ് സ്ക്രീനിന്റെ വെള്ളി വെളിച്ചത്തിലേക്ക് എത്തിയത്. പതിനേഴാമത്തെ വയസ്സില്‍ മിസ് സൂറത്ത് ആയി തിരഞ്ഞെടുകപ്പെട്ട ഇവര്‍ 2001 ല്‍ നടന്ന മിസ് ഇന്ത്യ മത്സരത്തില്‍ 3rd റണ്ണര്‍ അപ്പ് ആയിരുന്നു.

നന്നേ ചെറിയ പ്രായം തൊട്ടേ രൂപഭംഗി കൊണ്ട് സിനിമയില്‍ എത്തിയ ഇവര്‍ 2012ല്‍ ഇന്ത്യയിലെ ഏറ്റവും സൌന്ദര്യം ഉള്ള സ്ത്രീ ആയി ജപ്പാനിലെ ടോക്കിയോ ടീ വീ തിരഞ്ഞെടുത്തിരുന്നു. ഇവരുടെ പേരില്‍ കോയമ്പത്തൂരില്‍ ഒരു അമ്പലം തന്നെ പണിയുകയുണ്ടായി.

മുൻപ് ഖുശ്ബുവിൻ്റെ പേരില്‍ ഇത്തരം ഒരു അമ്പലം ആരാധകര്‍ പണി കഴിപ്പിച്ചിട്ടുണ്ട്. ഇവരുടെ സൌന്ദര്യത്തില്‍ ഭ്രമിച്ച് ഇവരെ തട്ടിക്കൊണ്ട് പോകാന്‍ പോലും ഉള്ള ശ്രമം ഉണ്ടായിരുന്നു . തമിഴ് തെലുങ്ക് കന്നഡ തുടങ്ങി ഒട്ടുമിക്ക സൌത്ത് ഇന്‍ഡ്യന്‍ ഭാഷകളിലും ഇവര്‍ തന്റെ താരമൂല്യം കൊണ്ട് ശ്രദ്ധ നേടിയ താരമാണ് നമിത. 2008ല്‍ ഗൂഗിളില്‍ ഏറ്റവും അധികം ആളുകള്‍ സര്‍ച്ച് ചെയ്തത് നമിതയുടെ പേര് ആയിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഇവര്‍ ഇടവേളകളില്ലാതെ പ്രത്യക്ഷപ്പെടാറുള്ള ഇവര്‍ പങ്ക് വയ്ക്കുന്ന ചിത്രങ്ങളൊക്കെയും സൈബറിടങ്ങളിലെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ചലചിത്ര മേഖലയില്‍ ഇപ്പോള്‍ അത്ര സജീവം അല്ലങ്കിലും ഇവര്‍ക്കായി ഒരു ആരാധക വൃന്തം എല്ലാ കാലത്തും ഉണ്ട്.

തന്റെ ഒട്ടു മിക്ക ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഏറ്റെടുക്കും എന്ന ഉറപ്പുള്ളതിനാല്‍ ഇടതടവില്ലാതെ സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ ചിത്രങള്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. അടുത്തിടക്ക് താരം ഇന്സ്ടഗ്രാമില് പങ്ക് വച്ച ചിത്രങ്ങള്‍ ആരാധകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരുന്നു.